ദേവതയെ അധിക്ഷേപിച്ചെന്ന്; കവി വൈരമുത്തുവിെനതിരെ കേസ്
text_fieldsചെന്നൈ: ഹിന്ദു ദേവതയായ ആണ്ടാളിനെ മോശമായി ചിത്രീകരിച്ചെന്നാരോപിപ്പ് തമിഴ് കവി വൈരമുത്തുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഹിന്ദുമുന്നണി പ്രവർത്തകരുടെ പരാതി. ചെന്നൈ, വിരുതുനഗർ തുടങ്ങിയ ജില്ലകളിൽ കവിക്കെതിരെ കേസെടുത്തു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതചിഹ്നങ്ങളെ അപകീർത്തിെപ്പടുത്തൽ, ആരാധനാവസ്തുക്കളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ദിനമണി പത്രം ജനുവരി ഏഴിന് രാജപാളയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ആണ്ടാൾ ദേവതയെ ദേവദാസിയെന്ന് വൈരമുത്തു വ ിശേഷിപ്പിച്ചിരുന്നു. ശ്രീരംഗം ക്ഷേത്രത്തിൽ ദേവദാസിയായി ആണ്ടാൾ ജീവിച്ചു മരിച്ചെന്ന ഒരു പുസ്തകത്തിലെ പരാമർശം ഉദ്ധരിച്ചതാണ് വിവാദമായത്.
ബി.ജെ.പിയും മറ്റ് ഹിന്ദുമത സംഘടനകളും പ്രതിഷേധിക്കുകയും കവി ക്ഷമാപണം നടത്തണെമന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, ൈവരമുത്തു ക്ഷമാപണം നടത്തി. കവിക്ക് പിന്തുണയുമായി പ്രമുഖ സിനിമ സംവിധായകൻ ഭാരതിരാജ രംഗത്തെത്തി. ഡി.എം.കെ വർക്കിങ്പ്രസിഡൻറ് എം.കെ. സ്റ്റാലിൻ, ടി.ടി.വി. ദിനകരൻ എം.എൽ.എ എന്നിവർ ഇടപെട്ടിരുന്നു. വൈരമുത്തുവിനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമുന്നണി പ്രവർത്തക ശ്രീവില്ലിപുത്തൂരിൽ രണ്ടു ദിവസം മുമ്പ് പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിെൻറ രചനകൾ കത്തിച്ചും പ്രതിഷേധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.