രാജസ്ഥാനിൽ 72.62ഉം തെലങ്കാനയിൽ 67ഉം ശതമാനം പോളിങ്
text_fieldsജയ്പുർ: രാജസ്ഥാനിലും തെലങ്കാനയിലും വെള്ളിയാഴ്ച വിധിയെഴുത്ത് പൂർത്തിയായത ോടെ ഇനി അഞ്ചു സംസ്ഥാനങ്ങളിലെ ഫലത്തിനായുള്ള കാത്തിരിപ്പ്. ഡിസംബർ 11നാണ് വോെട്ടണ് ണൽ. രാജസ്ഥാനിൽ 72.62 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തെലങ്കാനയിൽ 67 ശതമാനമാണ് വോട ്ടിങ് നില. അവസാനവട്ട കണക്കുകൾ ലഭിക്കുേമ്പാൾ വോട്ടിങ് ശതമാനത്തിൽ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്.
രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഷാജഹാൻപുരിലെ ബൂത്തിൽ അക്രമികളെ തുരത്താൻ ജവാന്മാർ ആകാശത്തേക്ക് വെടിയുതിർത്തു. ബിക്കാനീറിൽ പോളിങ് ബൂത്തിന് പുറത്ത് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. വാഹനം കത്തിച്ചു. സിക്കാറിലും സംഘർഷമുണ്ടായി. ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇൗ തെരഞ്ഞെടുപ്പിനെ സെമിഫൈനലായാണ് വിശേഷിപ്പിക്കുന്നത്.
തെലങ്കാനയിൽ 119 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ തെലങ്കാന രാഷ്ട്രസമിതിയും കോൺഗ്രസുമാണ് മുഖ്യ എതിരാളികൾ. രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ മത്സരമാണ്. രാംഗഢ് മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാൽ 199 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ ഝാൽറപാട്ടനിലും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് ടോങ്കിലും മുൻമുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദർപുരിയിലുമാണ് ജനവിധി തേടുന്നത്. പ്രമുഖ ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിങ്ങിെൻറ മകൻ മാനവേന്ദ്ര സിങ്ങാണ് വസുന്ധര രാജെയുടെ മുഖ്യ എതിരാളി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് മാനവേന്ദ്ര സിങ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കരുത്തരായ സ്ഥാനാർഥികൾക്കെതിരെ ദുർബലരെ നിർത്തുക എന്ന പതിവ് രീതിവിട്ടാണ് ജനസ്വാധീനമുള്ള മാനവേന്ദ്ര സിങ്ങിനെ കോൺഗ്രസ് രംഗത്തിറക്കിയത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ടോങ്കിൽ സച്ചിൻ പൈലറ്റിനെതിരെ മത്സരിക്കുന്നത് ബി.ജെ.പി നേതാവും രാജസ്ഥാൻ ഗതാഗത മന്ത്രിയുമായ യൂനുസ് ഖാനാണ്. ആദ്യം സിറ്റിങ് എം.എൽ.എ അജിത് സിങ് മേത്തയെ ആണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെങ്കിലും അവസാന നിമിഷം അടവുമാറ്റി യൂനുസ് ഖാനെ രംഗത്തിറക്കുകയായിരുന്നു. സംസ്ഥാന നിയമസഭയിലേക്കുള്ള സച്ചിൻ പൈലറ്റിെൻറ ആദ്യ മത്സരമാണിത്. രണ്ടു വട്ടം ഇദ്ദേഹം ലോക്സഭാംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.