ഗെഹ് ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി; സചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് തന്നെ മുഖ ്യമന്ത്രി. മാരത്തൺ ചർച്ചകൾക്കൊടുവിൽ പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റിനെ ഉപമുഖ്യമ ന്ത്രി സ്ഥാനം കൊണ്ട് ഹൈകമാൻഡ് സമാധാനിപ്പിച്ചു.
മധ്യപ്രദേശിലെന്ന പോലെ രാജസ് ഥാനിലും തലമുറ മാറ്റത്തിലേക്ക് കോൺഗ്രസിനെ നയിക്കാൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധ ിക്ക് കഴിഞ്ഞില്ല. ഗെഹ്ലോട്ട് മൂന്നാമൂഴം മുഖ്യമന്ത്രിയാകുന്നത് ഭരണത്തഴക്കത്തി നൊപ്പം സാമുദായിക പരിഗണനകൾകൊണ്ടുകൂടിയാണ്. സചിൻ പൈലറ്റിെൻറ ഗുർജർ സമുദായം ജനസംഖ്യയിൽ ഏറെ പിന്നിലാണ്.
മൂന്നു ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ച് തർക്കം അവസാനിപ്പിക്കാൻ സചിൻ പൈലറ്റ് തയാറായതോടെയാണ് പിരിമുറുക്കം അവസാനിച്ചത്. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച ജ്യോതിരാദിത്യ സിന്ധ്യ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ നടന്ന ചർച്ചകളിലാണ് രാജസ്ഥാൻ കാര്യത്തിൽ അന്തിമ തീരുമാനമായത്. പിന്നാലെ, രാജസ്ഥാനിലെ കൂട്ടുനിറങ്ങൾ എന്ന അടിക്കുറിപ്പോടെ, സചിനും ഗെഹ്ലോട്ടും ഒപ്പംനിൽക്കുന്ന ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ജയ്പുരിൽ ഗെഹ്ലോട്ടിനെയും സചിനെയും ഇരുവശവും ഇരുത്തി പാർട്ടി നിരീക്ഷകൻ കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. വൈകീട്ട് ഗവർണറെ കണ്ട് കോൺഗ്രസ് മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു.
വീണ്ടുമൊരിക്കൽക്കൂടി മുഖ്യമന്ത്രിയാകാൻ അവസരം നൽകിയ പാർട്ടി നേതൃത്വത്തിന് അശോക് ഗെഹ്ലോട്ട് നന്ദി പറഞ്ഞു. മികച്ച ഭരണരീതിക്ക് താനും സചിനും ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
The united colours of Rajasthan! pic.twitter.com/D1mjKaaBsa
— Rahul Gandhi (@RahulGandhi) December 14, 2018
മധ്യപ്രദേശിൽ കമൽനാഥ് ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം പിടിച്ച ഛത്തിസ്ഗഢിലെ മുഖ്യമന്ത്രി സ്ഥാനത്തർക്കം പരിഹരിക്കാനുള്ള യത്നം തുടരുകയാണ്. ഇവിടെ നാലു പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്ത്. ഇവരിൽ മുതിർന്ന നേതാവ് ടി.എസ്. സിങ്ദേവിനാണ് മുൻതൂക്കം.
പി.സി.സി പ്രസിഡൻറ് ഭൂപേന്ദ്ര ബാഘേലും പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാവും രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.