ഞാനോ, നീയോ? ദാത്താറാംഗഡിൽ ദമ്പതികളുടെ ഏറ്റുമുട്ടൽ
text_fieldsദമ്പതികളുടെ ഏറ്റുമുട്ടൽ കൊണ്ടുകൂടി ശ്രദ്ധേയമായിരിക്കുകയാണ് രാജസ്ഥാനിലെ ദാത്താറാംഗഡ് മണ്ഡലം. കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ വീരേന്ദ്ര സിങ്ങിനോട് ഒരുകൈ നോക്കുകയാണ് ഭാര്യ ഡോ. റിത സിങ്. ബി.ജെ.പിയുടെ ഹരിയാനയിലെ സഖ്യകക്ഷിയും രാജസ്ഥാനിലെ പ്രതിയോഗിയുമായ ജനനായക് ജനത പാർട്ടിയുടെ (ജെ.ജെ.പി) സ്ഥാനാർഥിയാണ് റിത സിങ്. സി.പി.എം സംസ്ഥാന സെക്രട്ടറി അംറാ റാം, ബി.ജെ.പിയുടെ ഹരീഷ് കുമാവത് എന്നിവർ കൂടിയായതോടെ ചതുഷ്കോണ മത്സരം.
കോൺഗ്രസിന്റെ കുത്തക സീറ്റാണിതെന്ന് പറയാം. ഏഴു തവണ ജയിച്ച മുൻ പി.സി.സി പ്രസിഡന്റു കൂടിയായ നാരായൺസിങ്ങിനെ പ്രായാധിക്യം മുൻനിർത്തി കഴിഞ്ഞ തവണ മാറ്റിനിർത്തിയപ്പോൾ, മകനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി അംഗീകരിച്ചു. അങ്ങനെ വീരേന്ദ്രസിങ് എം.എൽ.എയായി.
എന്നാൽ രാഷ്ട്രീയം തനിക്കും വഴങ്ങുമെന്നും, ഇത്തവണ ഭർത്താവിന്റെ സീറ്റ് വിട്ടു കിട്ടണമെന്നും റിത കുടുംബത്തിൽ വാദിച്ചു. ഉടക്കിയ നാരായൺസിങ്ങിനു മുന്നിൽ മുട്ടുമടക്കാൻ റിത സിങ് തയാറായില്ല. ജെ.ജെ.പിയിൽ ചേർന്നു; സ്ഥാനാർഥിയായി.എല്ലാറ്റിനുമിടയിൽ മറ്റൊന്നുകൂടി സംഭവിച്ചു. കലഹം മൂത്ത് കുടുംബം പലവഴിക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.