പാകിസ്താന് വിവരങ്ങൾ ചോർത്തി: ആർമിയിലെ ഡ്രൈവർ അറസ്റ്റിൽ
text_fieldsജയ്പൂർ: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കുറ്റത്തിന് രാജസ്ഥാനിലെ നിവാരുവിലെ മിലിട്ടറി എൻജിനീയറിങ് സർവീസിൽ ജോലിചെയ്യുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. 28കാരനായ രാംനിവാസ് ഗൗരയാണ് അറസ്റ്റിലായത്. പാകിസ്താൻ ഇൻറലിജൻസ് ഏജൻസിക്ക് വിവരം ചോർത്തിയെന്ന ഗുരുതര കുറ്റമാണ് ഗൗരക്കെതിരെ ചുമത്തിയിരിക്കുന്നത്.
''ഗൗര പാകിസ്താൻ ഇൻറലിജൻസ് ഓപ്പറേറ്ററുടെ Ekta @ Jasmeet Kour എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നു. രണ്ട് വർഷത്തോളമായി തുടരുന്ന ബന്ധത്തിനിടയിൽ നിവാരുവിലെയും ജയ്പൂരിലെയും യൂനിറ്റുകളുടെ നിരവധി വിവരങ്ങൾ ചോർത്തിക്കൊടുത്തു'' -ആർമി ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ആർമി ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് ഗൗരയെ ചോദ്യം ചെയ്യുകയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് എ.ഡി.ജി ഉമേഷ് മിശ്ര അറിയിച്ചു. ചോദ്യം ചെയ്യലിൽ ഗൗര കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
പാകിസ്താൻ ഇൻറലിജൻസ് ഏജൻസി ഇന്ത്യൻ വാട്സ്ആപ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.