Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 2:49 PM IST Updated On
date_range 24 Feb 2022 2:49 PM ISTബജറ്റ് കറുത്ത മണവാട്ടിക്ക് മേക്കപ്പ് ഇട്ടതുപോലെ; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
text_fieldsbookmark_border
രാജസ്ഥാനിൽ അവതരിപ്പിച്ച വാർഷിക ബജറ്റ് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ. സംസ്ഥാന ബജറ്റ് കറുത്ത മണവാട്ടിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കപ്പ് ഇട്ട് സുന്ദരിയാക്കുന്നത് പോലെയാണ് എന്നാണ് ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് സതീശ് പൂനിയ പറഞ്ഞത്. ഈ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് മാപ്പ് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി.
"ഞാൻ സ്വതസിദ്ധമായി ബജറ്റിനെ കുറിച്ച് ചില വാക്കുകൾ പറഞ്ഞു. സാധാരണയായി, ഞാൻ അത്തരം വാക്കുകൾ ഉപയോഗിക്കാറില്ല. എന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു," -പൂനിയ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story