കാറിനെ കടന്നുപോകാൻ അനുവദിച്ചില്ല: ബി.ജെ.പി എം.എൽ.എയുടെ മകൻ ഡ്രൈവറെ മർദിച്ചു
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ ബി.ജെ.പി നിയമസഭാംഗത്തിെൻറ മകൻ നടുറോഡിൽ കാർ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. ബൻസ്വാര എം.എൽ.എ ധാൻ സിങ് റാവത്തിെൻറ മകൻ രാജയാണ് തെൻറ കാറിന് സൈഡ് നൽകാതിരുന്നതിന് നടുറോഡിൽ ഗുണ്ടായിസം കാണിച്ചത്.
ജൂൺ ഒന്നിന് ബൻസ്വാരയിലെ വിദ്യുത് കോളനിയിലാണ് സംഭവം നടന്നത്. എസ്.യു.വിയിൽ സഞ്ചരിക്കുകയായിരുന്ന രാജ മുന്നിൽ പോകുകയായിരുന്ന സ്വിഫ്റ്റ് കാറിനെ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. വൺവേ റോഡിലൂടെ വാഹനമോടിക്കുേമ്പാഴാണ് സംഭവമുണ്ടായത്. രാജയുടെ വാഹനം ഹോൺ അടിച്ചെങ്കിലും മുന്നിൽ പോകുന്ന കാറിന് അരികിലേക്കൊതുക്കാൻ സ്ഥലമുണ്ടായിരുന്നില്ല. തുടർന്ന് അമിതവേഗത്തിൽ കാറിനെ മറികടന്ന് തടഞ്ഞു നിർത്തി ഡ്രൈവറെ അസഭ്യം പറയുകയും വലിച്ചിട്ട് മർദിക്കുകയുമായിരുന്നു.
എന്നാൽ സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് മർദനമേറ്റ നീരവ് ഉപാധ്യായ് പൊലീസിനെ അറിയിച്ചു. പരാതി നൽകാൻ ഇയാൾ തയാറാകാത്തതിനാൽ കേസ് എടുക്കാൻ നിർവാഹമില്ലെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.