കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബി.ജെ.പി എം.പിയും കോൺഗ്രസ് എം.എൽ.എയും വിവാഹാഘോഷത്തിൽ; പ്രതിഷേധം
text_fieldsജയ്പൂർ: രാജസ്ഥാനിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ബി.ജെ.പി എം.പിയും കോൺഗ്രസ് എം.എൽ.എയും വിവാഹാഘോഷ ചടങ്ങിൽ. ബി.ജെ.പി എ.പി കിരോഡി ലാൽ മീനയും കോൺഗ്രസ് എം.എൽ.എ ഇന്ദിര മീണയുമാണ് വിവാഹാഘോഷ ചടങ്ങിൽ പെങ്കടുത്തവർ.
ജൂൺ 20ന് സവായ് മധോപുർ ജില്ലയിലെ ബാദില ഗ്രാമത്തിലായിരുന്നു വിവാഹാഘോഷം. ആഘോഷത്തിൽ എം.പിയും എം.എൽ.എയും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിെൻറ വിഡിയോകൾ പുറത്തുവന്നു.
എം.പി മാസ്ക് ധരിച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ മറ്റുള്ളവരാരും മാസ്ക് ധരിച്ചിട്ടില്ല. കൂടാതെ എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ളവർ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കാതെ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും കാണാം.
ആഘോഷത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. നിയമം പാലിക്കേണ്ടവർതന്നെ അവ ലംഘിക്കുന്നതിനെതിരെ വൻപ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, രാജസ്ഥാനിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സിനിമ ഹാളുകളും തിയറ്ററുകളും അടഞ്ഞുകിടക്കും. എന്നാൽ ഷോപ്പിങ് മാളുകൾക്കും ജിമ്മുകൾക്കും റസ്റ്ററൻറുകൾക്കും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.