Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ ചീഫ്​...

രാജസ്​ഥാൻ ചീഫ്​ ജസ്​റ്റിസിന്​ കോവിഡ്​; സ്വതന്ത്ര ദിനാഘോഷത്തിൽ പ​ങ്കെടുത്തവർക്ക്​ പരിശോധന

text_fields
bookmark_border
രാജസ്​ഥാൻ ചീഫ്​ ജസ്​റ്റിസിന്​ കോവിഡ്​; സ്വതന്ത്ര ദിനാഘോഷത്തിൽ പ​ങ്കെടുത്തവർക്ക്​ പരിശോധന
cancel

ജയ്​പൂർ: രാജസ്​ഥാൻ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ഇന്ദ്രജിത്ത്​ മഹന്ദിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അറിയിച്ചു. ജസ്​റ്റിസ് ഏറ്റവും വേഗത്തിൽ രോഗമുക്തനായി തിരിച്ചുവര​ട്ടെയെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ ആ​ശംസിച്ചു.

ശനിയാഴ്​ച കോടതിയിൽ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ ഇന്ദ്രജിത്ത്​ പ​ങ്കെടുത്തിരുന്നു. ജഡ്​ജിമാരും ജുഡീഷ്യൽ ഓഫിസർമാരും നൂറോളം അഭിഭാഷകരും ചടങ്ങിനെത്തിയിരുന്നു.

ശനിയാഴ്​ച പരിപാടിയിൽ പ​ങ്കെടുത്ത എല്ലാവരും കോവിഡ്​ പരിശോധന നടത്തണമെന്ന്​ അധികൃതർ നിർദേശിച്ചു. ഇതിനായി രാജസ്​ഥാൻ ബാർ ഓഫിസിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം ഹൈകോടതിയിലെ നാലു ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇതിനോടകം 58, 900 കോവിഡ്​ കേസുകൾ റിപോർട്ട്​ ചെയ്​ത സംസ്​ഥാനത്ത്​ 846 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid indiaIndrajit MahantyRajasthan Chief Justice
Next Story