അധ്യാപകരോട് ചോദ്യം ചോദിച്ച് കുടുങ്ങി രാജസ്ഥാൻ മുഖ്യമന്ത്രി
text_fieldsജയ്പൂർ: സ്ഥലം മാറ്റങ്ങൾക്ക് അധ്യാപകർ വേതനം നൽകണോ എന്ന് ജനകൂട്ടത്തിനോട് ആരാഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പ്രതികരണത്തിൽ കുഴഞ്ഞു. അധ്യാപകരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ ചോദ്യം. ചടങ്ങിൽ അധ്യാപകരുടെ സ്ഥലംമാറ്റങ്ങൾക്ക് പണം നൽകണോയെന്ന് ജനങ്ങളോട് ആരാഞ്ഞ മുഖ്യമന്ത്രിക്ക് വേണം എന്നതായിരുന്നു ലഭിച്ച മറുപടി.
ജനങ്ങളുടെ പ്രതികരണത്തിൽ വാക്കുകൾ നഷ്ട്ടപ്പെട്ട ഗെഹലോട്ട്, അൽപ്പ നേരത്തെ മൗനത്തിന് ശേഷം അധ്യാപകർ സ്ഥലംമാറ്റങ്ങൾക്ക് പണം നൽകുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ചു. ഇതിനായി പുതിയൊരു പദ്ധതി വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗെഹലോട്ടിനൊപ്പം വേദി പങ്കിട്ടിരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദോധ്സ്ര സ്ഥലം മാറ്റങ്ങൾക്ക് പണം നൽകുന്നതിൽ പുതിയൊരു പദ്ധതി ആവിഷ്കരിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും പ്രതികരിച്ചു. 2023ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ഇതിനെ പ്രചാരണായുദ്ധമാക്കി മാറ്റുെമന്നത് സംശയമില്ല.
അധ്യാപകരുടെ യോഗ്യത പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ക്രമക്കേടുകൾ നടത്തിയതിന് ഗെഹലോട്ട് രാജസ്ഥാനിലെ യുവക്കളോട് മാപ്പ് പറയണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും ബി.ജെ.പിയുടെ എം.എൽ.എയും വക്താവുമായ രാംലാൽ ശർമ്മ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരാണ് ഇതിൽ മുഖ്യ പ്രതികളെന്നും ആരോപിച്ചു. അതേസമയം, അരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.