കുങ്കുമ പാർട്ടി രാഷ്ട്രീയം കളിക്കുന്നു; 'ബി.ജെ.പി വാക്സിൻ' സ്വീകരിക്കില്ലെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsന്യൂഡൽഹി: സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവിന് പിന്നാലെ കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എയും. ഇത് ബി.ജെ.പി വാക്സിൻ ആണെന്നും കൊറോണ ൈവറസ് വാക്സിൻ ഉപയോഗിച്ച് കുങ്കുമ പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നും പ്രശാന്ത് ബയിർവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രേമാദിയുടെ പ്രധാനവാദം സ്വദേശി ഉൽപ്പന്നങ്ങൾ േപ്രാത്സാഹിപ്പിക്കുകയെന്നതാണ്. എന്നാൽ കൊറോണ ൈവറസിന് സ്വദേശി വാക്സിൻ വരുേമ്പാൾ എന്തുകൊണ്ടാണ് പ്രോത്സാഹിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സമയമാണിതെന്നും ലോക്ഡൗണിനെ തുടർന്ന് ഹോട്ടൽ, ടൂറിസം മേഖലകൾ കുത്തഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നേരത്തേ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വാക്സിനെതിരെ രംഗത്തെത്തിയിരുന്നു. 'ബി.ജെ.പി വാക്സിനാ'ണെന്നും അത് സ്വീകരിക്കാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരെ പൂർണമായ വിശ്വാസം ഉണ്ടെങ്കിലും ബി.ജെ.പിയുടെ അശാസ്ത്രീയമായ 'ടാലി, താലി, വാലി'യിൽ വിശ്വാസമില്ലെന്നായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.