രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിച്ചു
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം തടയാൻ സ്പീക്കർക്ക് രാജിക്കത്ത് നൽകിയ അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിച്ചു. മൂന്നു മാസം മുമ്പ് നൽകിയ രാജിയിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരെ പ്രതിപക്ഷം നൽകിയ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് എം.എൽ.എമാർ രാജി പിൻവലിച്ചത്. അശോക് ഗെഹ്ലോട്ടിനെ ദേശീയ അധ്യക്ഷനാക്കി സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ചർച്ച നടക്കുന്നതിനിടെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സമ്മർദത്തിലാക്കാൻ 91 എം.എൽ.എമാരാണ് സെപ്റ്റംബർ 25ന് സ്പീക്കർ സി.പി. ജോഷിക്ക് രാജിക്കത്ത് നൽകിയത്.
രാജിക്കത്ത് നൽകിയ ശേഷവും സ്പീക്കർ ഒരു നടപടിയുമെടുത്തിരുന്നില്ല. തുടർന്ന് ഡിസംബർ ആറിന് പ്രതിപക്ഷം രാജസ്ഥാൻ ഹൈകോടതിയിൽ പൊതു താൽപര്യഹരജി സമർപ്പിച്ചു. ഹരജി പരിഗണിച്ച കോടതി വിശദീകരണം നൽകാൻ മൂന്നാഴ്ച സമയം നൽകിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് എം.എൽ.എമാർ രാജി പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.