Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾ വികൃതി...

കുട്ടികൾ വികൃതി കാട്ടുന്നുവെന്ന്; എട്ട് മണിക്കൂർ തലകീഴായി കെട്ടിത്തൂക്കിയ രക്ഷിതാക്കൾ കസ്റ്റഡിയിൽ

text_fields
bookmark_border
rajasthan couple
cancel

വികൃതി കാട്ടിയ കുട്ടികളെ എട്ട് മണിക്കൂർ തലകീഴായി കെട്ടിത്തൂക്കി രക്ഷിതാക്കൾ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ആറും പത്തും വയസുള്ള കുട്ടികളോടാണ് ക്രൂരത കാട്ടിയത്.

കുട്ടികളെ കാലിൽ ചങ്ങല ഉപയോഗിച്ച് തലകീഴാക്കി കെട്ടിത്തൂക്കിയ ശേഷം രക്ഷിതാക്കൾ ഇരുവരും ജോലിക്ക് പോകുകയായിരുന്നു. എട്ടു മണിക്കൂറോളം കുട്ടികൾ തൂങ്ങിക്കിടന്ന് കരഞ്ഞു. വൈകീട്ടോടെ, കരച്ചിൽ കേട്ട് എത്തിയവർ നോക്കിയപ്പോഴാണ് കുട്ടികളുടെ ദാരുണാവസ്ഥ വ്യക്തമായത്.

ഇവർ ഉടൻ പൊലീസിനെയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും വിവരമറിയിക്കുകയായിരുന്നു.

പൊലീസ് രക്ഷിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ, കുട്ടികൾ വികൃതി കാട്ടിയതിനാണ് ശിക്ഷിച്ചതെന്നും ഇനിയും ചെയ്യുമെന്നുമായിരുന്നു രക്ഷിതാക്കളുടെ മറുപടി. തുടർന്ന് രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പല ദിവസങ്ങളിലും വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾ ക്രൂരമായി മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Abuseatrocities against children
News Summary - rajasthan couple hang their children with chain for 8 hours
Next Story