കല്ല്യാണ തലേന്ന് വധുവിന് കോവിഡ്; പി.പി.ഇ കിറ്റ് വിവാഹ വസ്ത്രമാക്കി താലികെട്ട് !
text_fields'ഉപ്പ്തൊട്ട് കർപ്പൂരം വരെ'യുള്ള കാര്യങ്ങൾ ഇപ്പോൾ കോവിഡിനെ വകവെക്കാതെ നടക്കുന്നുണ്ട്. എങ്കിൽ, കോവിഡ് ബാധിച്ചെന്ന് കരുതി നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം എന്തിന് മാറ്റിവെക്കണം. രാജസ്ഥാനിലെ ഒരു വിവാഹമാണ് ഇപ്പോൾ കോവിഡ് വിഭാഗത്തിലെ ഹോട്ട് ന്യൂസ്.
#WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came positive on the wedding day.
— ANI (@ANI) December 6, 2020
The marriage ceremony was conducted following the govt's Covid protocols. pic.twitter.com/6cSPrJzWjR
വിവാഹത്തിന് തൊട്ട് മുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് ചടങ്ങുമായി മുന്നോട്ടു പോവാൻ കുടുംബം തീരുമാനിച്ചത്. ഇതോടെ വരനും വധുവും പൂജാരിയും പി.പി.ഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി.
വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധൂവരന്‍മാര്‍ നിര്‍വ്വഹിച്ചത് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പി.പി.ഇ കിറ്റിന് മുകളിലൂടെ വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചിട്ടുണ്ട്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് കിറ്റ് ധരിച്ചത്. അതിഥികളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.