രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട്; സി.പി.എം എം.എൽ.എക്ക് സസ്പെൻഷൻ
text_fieldsജയ്പൂർ: രാജസ്ഥാനിലെ സി.പി.എം എം.എൽ.എ ബൽവാൻ പൂനിയയെ പാർട്ടിയിൽ നിന്നും ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് സസ്പെൻഷന് കാരണം. കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ഉറപ്പുള്ള അവസരത്തിൽ ബൽവാന പൂനിയ വോട്ട് രേഖപ്പെടുത്തിയത് അച്ചടക്ക ലംഘനമാണെന്നാണ് സി.പി.എം വിശദീകരണം.
ബൽവാൻ പൂനിയ കാരണംകാണിക്കൽ നോട്ടീസിനുമേൽ ഏഴുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും സി.പി.എം അറിയിച്ചു. രാജ്യസഭയിലേക്കുള്ള ബി.െജ.പിയുടെ രണ്ടാം സ്ഥാനാർഥിക്ക് വിജയസാധ്യതയുണ്ടെങ്കിൽ മാത്രം അതിനെതിരായി വോട്ട്ചെയ്യണമെന്നായിരുന്നു സി.പി.എം തങ്ങളുടെ എം.എൽ.എമാരായ ബൽവാൻ പൂനിയക്കും ഗിരിദർലാലിനും നിർദേശം നൽകിയിരുന്നത്. എന്നാൽ ബൽവാൻ പൂനിയ ബി.ജെ.പി സ്ഥാനാർഥിക്ക് വിജയസാധ്യതയില്ലാതിരുന്നിട്ടും രണ്ട് കോൺഗ്രസ് സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ.
രാജസ്ഥാനിൽ നിന്നും കോൺഗ്രസിെൻറ കെ.സി വേണുഗോപാൽ, നീരജ് ദാംഗി, ബി.ജെ.പിയുടെ രാജേന്ദ്ര ഗെഹ്ലോത്ത് എന്നിവരാണ് വിജയിച്ചിരുന്നത്. 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭാദ്ര നിയമസഭ മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർഥി സഞ്ജീവ് കുമാറിനെ 23,000 വോട്ടിന് പരാജയപ്പെടുത്തിയാണ് ബൽവാൻ പൂനിയ നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.