കൂടുതൽ കോടിപതികളും ക്രിമിനലുകളും ബി.ജെ.പിക്ക്; രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവര റിപ്പോർട്ട് പുറത്ത്
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലെ 1875 സ്ഥാനാർത്ഥികളിൽ 326 പേർക്കെതിരെയും ക്രിമിനൽ കേസ് നിലനിൽക്കുന്നതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) രാജസ്ഥാൻ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ക്രിമിനൽ കേസുകളിലുള്ള 326 പേരിൽ 61 പേരും ബി.ജെ.പി പ്രവർത്തകരാണ്. സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വിശകലനം ചെയ്ത 1875 സ്ഥാനാർത്ഥികളിൽ 688 പേർ ദേശീയ പാർട്ടികളിൽ നിന്നും 105 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 348 പേർ രജിസ്റ്റർ ചെയ്ത അംഗീകൃത പാർട്ടികളിൽ നിന്നും 734 പേർ സ്വതന്ത്രരായും മത്സരിക്കുന്നവരാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളായ 200 പേരിൽ 61 പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ നിലനിൽക്കുന്നത്. കോൺഗ്രസിന്‍റെ 199 സ്ഥാനാർത്ഥികളിൽ നിന്നും 47 പേർക്കെതിരെ കേസുണ്ട്. ബി.എസ്.പിയിലെ 185 സ്ഥാനാർത്ഥികളിൽ 12 പേർക്കും, ആം ആദ്മി പാർട്ടിയുടെ 86ൽ 18 പേർക്കും, രാഷ്ട്രീയ ലോക താന്ത്രിക് ദളിലെ 78 സ്ഥാനാർത്ഥികളിൽ 28 പേർക്കും എതിരെ ക്രിമിനിൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സി.പി.ഐ.എം - 18സ്ഥാനാർത്ഥികളിൽ 13, ഭാരതീയ ട്രൈബൽ പാർട്ടി - 17 സ്ഥാനാർത്ഥികളിൽ രണ്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ബി.ജെ.പിയുടെ 200ൽ 42 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളാണ് നിലനിൽക്കുന്നത്. കോൺഗ്രസിൽ ഇത് 199ൽ 34 പേർക്കാണ്. ആം ആദ്മി പാർട്ടിയുടെ 84 സ്ഥാനാർത്ഥികളിൽ 15 പേർക്കെതിരെയും, ബി.എസ്.പിയുടെ 185 സ്ഥാനാർത്ഥികളിൽ എട്ട് പേർക്ക് എതിരെയും ഗുരുതര ക്രിമിനൽ കേസുകളി് നിലനിൽക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 36 സ്ഥാനാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 36ൽ ഒരാൾക്കെതിരെ ബലാത്സംഗക്കേസ് നിലനിൽക്കുന്നുണ്ട്. നാല് പേർക്കെതിരെ കൊലപാതകക്കേസും 34 പേർക്കെതിരെ കൊലപാതകശ്രമത്തിനും കേസുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഇതിൽ 326 പേരാണ് തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ 2188 സ്ഥാനാർത്ഥികളിൽ 320 പേർ (15 തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
1875 സ്ഥാനാർഥികൾ കോടിപതികളുടെ എണ്ണം 651 ആണ്. ഇതിൽ 259 പേർക്ക് അഞ്ച് കോടിയിലധികം സ്വത്തുണ്ട്. 200 പേർക്ക് 2 കോടിയിലധികവും 408 പേർക്ക് 50 ലക്ഷത്തിനും രണ്ട് കോടിക്കുമിടയിലാണ് സ്വത്ത്. ദേശീയ പാർട്ടികളിൽ ബി.ജെ.പിയിലാണ് കൂടുതൽ കോടിപതികളുള്ളത്. ബി.ജെ.പിയുടെ 200 സ്ഥാനാർത്ഥികളിൽ 176 പേർക്കാണ് ഒരു കോടിയോ അധിലധികമോ സ്വത്തുള്ളത്. കോൺഗ്രസിൽ ഇത് 167 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.