Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ് പുരോഹിതനെ അജ്ഞാത...

സിഖ് പുരോഹിതനെ അജ്ഞാത സംഘം മർദ്ദിച്ച് മുടി മുറിച്ചതായി പരാതി

text_fields
bookmark_border
സിഖ് പുരോഹിതനെ അജ്ഞാത സംഘം മർദ്ദിച്ച് മുടി മുറിച്ചതായി പരാതി
cancel
Listen to this Article

ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഗുരുദ്വാരയിലെ പ്രാർത്ഥനകളിൽ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്ന മുൻ 'ഗ്രന്ഥി'യെ അജ്ഞാതരായ അക്രമികൾ മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ഗുരുദ്വാരയിലെ സിഖ് വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ ആചാരപരമായ വായനക്കാരനാണ് 'ഗ്രന്ഥി'. വ്യാഴാഴ്ച രാത്രി ഗുരുബക്ഷ് സിംഗ് എന്ന ഗ്രന്ഥി മോട്ടോർ സൈക്കിളിൽ ആലവാഡ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സഹായം തേടാനെന്ന വ്യാജേന പ്രതികൾ തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞു. മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. സംഭവത്തിൽ രാംഗഡ് പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthansikh man attacked
News Summary - Rajasthan: Former ‘granthi’ thrashed, hair cut by unidentified assailants
Next Story