രാജസ്ഥാനിൽ പുതുതായി 17 ജില്ലകൾ
text_fieldsജയ്പുർ: രാജസ്ഥാനിൽ പുതുതായി 17 ജില്ലകൾകൂടി നിലവിൽവന്നു. ആഗസ്റ്റ് നാലിനാണ് പുതുതായി 17 ജില്ലകൾ രൂപവത്കരിച്ച് രാജസ്ഥാൻ സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതോടെ 33 ജില്ലകളുണ്ടായിരുന്ന രാജസ്ഥാനിൽ ആകെ എണ്ണം 50 ആയി ഉയർന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഓൺലൈനായി ശിലാഫലകം അനാച്ഛാദനം ചെയ്താണ് പുതിയ ജില്ലകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടത്തിയ പ്രാർഥനയിലും പൂജയിലും മുഖ്യമന്ത്രി പങ്കെടുത്തു. പുതുതായി നിലവിൽവന്ന ജില്ലകളുടെ ആസ്ഥാനത്തും ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ പൂജയും പ്രാർഥനയും നടന്നു. ബിർല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ജില്ലകളുടെ വെബ്സൈറ്റും ഗെഹ്ലോട്ട് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.