ലവ് ജിഹാദ്: വിദ്യാർഥികൾ ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുക്കണമെന്ന് രാജസ്ഥാൻ സർക്കാർ
text_fieldsജയ്പുർ: ലവ് ജിഹാദിനെ കുറിച്ച് മനസ്സിലാക്കുന്നതിനായി വിദ്യാർഥികളോട് ആർ.എസ്.എസ് അനുകൂല സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ പെങ്കടുക്കാൻ രാജസ്ഥാൻ സർക്കാറിെൻറ ഉത്തരവ്.
തലസ്ഥാനമായ ജയ്പുരിലെ സ്കൂൾ-കോളജ് വിദ്യാർഥികളോടും അധ്യാപകരോടുമാണ് അഞ്ചു ദിവസമായി ഇവിടെ നടന്നുവരുന്ന മേളയിൽ പെങ്കടുക്കാൻ ആവശ്യപ്പെട്ടത്. ഹിന്ദു പെൺകുട്ടികൾ ‘ലവ് ജിഹാദി’ൽ അകപ്പെടുന്നത് തടയാൻ മേള സഹായകമാവുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇക്കാര്യം ജയ്പുർ ഉപവിദ്യാഭ്യാസ ഒാഫിസർ ദീപക് ശുക്ല സ്ഥിരീകരിച്ചു. വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്നാനിയുടെ ഉത്തരവനുസരിച്ചാണ് ഇതെന്നും ശുക്ല പറഞ്ഞു.
‘ഹിന്ദു സ്പിരിച്വൽ സർവിസ് ഫെയറി’െൻറ സംഘാടകർ സർക്കാർ-സ്വകാര്യ സ്കൂളുകളെ സമീപിക്കുകയായിരുന്നു. എന്നാൽ, ഒൗദ്യോഗിക ഉത്തരവില്ലാതെ തങ്ങളിത് അനുസരിക്കില്ലെന്ന് സർക്കാർ സ്കൂളുകൾ അറിയിച്ചു. തുടർന്ന് കുട്ടികളെയും അധ്യാപകരെയും വിട്ടുകൊടുത്ത് ഇവരെ ‘സഹായിക്കണ’മെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിടുകയായിരുന്നുവെന്നും ശുക്ല പറഞ്ഞു. സംഭവത്തെപ്പറ്റി ദേവ്നാനിയുടെ ഒാഫിസ് പ്രതികരിക്കാൻ തയാറായിട്ടില്ല.
ഹിന്ദു പെൺകുട്ടികളെ ബോധവത്കരിക്കാനെന്ന പേരിൽ നിരവധി ലഘുലേഖകൾ മേളയിൽ വിതരണം ചെയ്തതായും റിപ്പോർട്ടുണ്ട്. ബജ്റംഗ്ദൾ വിതരണം ചെയ്ത ലഘുലേഖയിൽ സൈഫ് അലി ഖാെൻറയും ആമിർ ഖാെൻറയും വിവാഹം ലവ് ജിഹാദിെൻറ ഏറ്റവും നല്ല ഉദാഹരണമാണെന്ന് പറയുന്നു.
ബ്യൂട്ടിപാർലറുകൾ, മൊബൈൽ റീ ചാർജ് ഷോപ്പുകൾ, ലേഡീസ് തയ്യൽ കടകൾ എന്നിവയാണ് ലവ് ജിഹാദിെൻറ ഇടനില കേന്ദ്രങ്ങളെന്നും മുസ്ലിംകളെ തീവ്രവാദികൾ, വഞ്ചകർ, പാകിസ്താനെ പിന്താങ്ങുന്നവർ എന്നിങ്ങനെയൊക്കെ പെൺമക്കളുടെ മുന്നിൽവെച്ച് രക്ഷിതാക്കൾ അധിക്ഷേപിക്കണമെന്നും ലഘുലേഖ നിർദേശിക്കുന്നു.
ലവ് ജിഹാദ് തടയുന്നതിനുള്ള നിർദേശങ്ങളും ഇത് മുന്നോട്ടുവെക്കുന്നുണ്ട്. പെൺകുട്ടികളുടെ സ്കൂളുകളിലെയും കോളജുകളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, മകളുടെയും സഹോദരിമാരുടെയും പുസ്തകങ്ങളും മൊബൈൽ ഫോണുകളും പരിശോധിക്കുക, ഇവർ പഠിക്കുന്ന കോളജുകളിേലക്കും യൂനിവേഴ്സിറ്റികളിലേക്കും ആളുകളെ അയക്കുക, മുസ്ലിം യുവാക്കൾ കാണാൻ വരുന്ന ഹിന്ദുപെൺകുട്ടികളെ കുറിച്ച് വിവരം നൽകുക തുടങ്ങിയവയാണവ.
മറ്റൊന്നിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനും പറയുന്നു. പശു രാജ്യത്തിെൻറ അമ്മയാണെന്നും വെജിറ്റേറിയനിസം അനുഷ്ഠിക്കുമെന്നുമുള്ള പ്രതിജ്ഞാ കാമ്പയിനിൽ അംഗമാവണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.