Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെളിവുകളില്ല;...

തെളിവുകളില്ല; പെഹ്​ലുഖാനും മക്കൾക്കുമെതിരായ പശുക്കടത്ത്​ കേസ്​ റദ്ദാക്കി

text_fields
bookmark_border
pehalu-khan
cancel

ന്യൂ​ഡ​ൽ​ഹി: സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ക്കൊ​ന്ന ക്ഷീ​ര ക​ർ​ഷ​ക​ൻ പെ​ഹ്​​ലു​ഖാ​​െൻറ മ​ക്ക​ ൾ​​ക്കെ​തി​രെ പ​ശു​ക്ക​ട​ത്ത്​ ആ​രോ​പി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി ത​ ള്ളി. ആ​ക്ര​മ​ണ​ത്തി​ലെ ഇ​ര​ക​ളാ​യ ത​ങ്ങ​ളെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്ത​ത്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പെ​ഹ്​​ലു​ഖാ​​െൻറ മ​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ധി.

2017 ഏ​പ്രി​ൽ ഒ​ന്നി​ന്​ രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​ർ ജി​ല്ല​യി​ൽ ജ​യ്​​പു​ർ ദേ​ശീ​യ​പാ​ത​യി​ലാ​ണ്​ പെ​ഹ്​​​ലു​ഖാ​നും മ​ക്ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 55 വ​യ​സ്സു​ള്ള പെ​ഹ്​​ലു​ഖാ​നെ പ​ശു​ക്ക​ട​ത്ത്​ ആ​രോ​പി​ച്ചാണ്​ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചത്​. ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ഹ്​​ലു​ഖാ​ൻ മൂ​ന്ന്​ ദി​വ​സം ക​ഴി​ഞ്ഞ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മരിച്ചത്​. അ​ന്ന​ത്തെ ബി.​െ​ജ.​പി സ​ർ​ക്കാ​ർ പെ​ഹ്​​ലു​ഖാ​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​നൊ​പ്പം കൊ​ല്ല​പ്പെ​ട്ട പെ​ഹ്​​ലു​ഖാ​​നും അ​ദ്ദേ​ഹ​ത്തി​​െൻറ മ​ക്ക​ൾ​ക്കും ട്ര​ക്ക്​ ഡ്രൈ​വ​ർ​ക്കു​​മെ​തി​രെ പ​ശു​ക്ക​ട​ത്ത്​ ആ​രോ​പി​ച്ച്​ മ​റ്റൊ​രു കേ​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. പെ​ഹ്​​ലു​ഖാ​ൻ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം വ​ള​ർ​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന കാ​ലി​ക​ളെ ത​ട​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന്​ മ​ക്ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും രാ​ജ​സ്​​ഥാ​ൻ ​പൊ​ലീ​സ്​ കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​യ്​​പു​ർ കാ​ലി​ച്ച​ന്ത​യി​ൽ​നി​ന്ന്​ കാ​ലി​ക​ളെ ക​ച്ച​വ​ട​മാ​ക്കി​യ​തി​​െൻറ ര​സീ​തും മ​ക്ക​ൾ സ​മ​ർ​പ്പി​ച്ചു.

കേ​സെ​ടു​ത്ത​ത്​ ബി.​ജെ.​പി സ​ർ​ക്കാ​റി​െൻറ കാ​ല​ത്താ​ണെ​ങ്കി​ലും പെ​ഹ്​​ലു​ഖാ​നും മ​ക്ക​ൾ​ക്കു​മെ​തി​രെ പ​ശു​ക്ക​ട​ത്ത്​ കു​റ്റം ചു​മ​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്​ അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷ​മാ​യി​രു​ന്നു. പെ​ഹ്​​ലു​ഖാ​െ​ന ത​ല്ലി​ക്കൊ​ന്ന മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ടു​ന്ന ത​ര​ത്തി​ൽ കേ​സ്​ അ​ട്ടി​മ​റി​ച്ച ശേ​ഷ​മാ​യി​രു​ന്നു രാ​ജ​സ്ഥാ​ൻ പൊ​ലീ​സ്​ വാ​ദി​ക​​ളെ പി​ടി​ച്ച്​ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​​െൻറ അ​ലം​ഭാ​വം രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​ന്​ വി​ധേ​യ​മാ​യ​േ​താ​ടെ അ​ന്വേ​ഷ​ണ​ത്തി​ലെ പി​ഴ​വ്​ തി​രു​ത്തു​മെ​ന്ന്​ ഗെ​ഹ്​​ലോ​ട്ട്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. പെ​ഹ്​​ലു​ഖ​ാ​നെ കൊ​ല​പ്പെ​ടു​ത്തി​യ ആ​റ്​ പ്ര​തി​ക​ളെ​യും സം​ശ​യ​ത്തി​​െൻറ ആ​നു​കൂ​ല്യം ന​ൽ​കി വെ​റു​തെ വി​ട്ട​തി​നെ​തി​രെ ​സ​ർ​ക്കാ​ർ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pehlu khanmalayalam newsindia newsCow Smuggling
News Summary - Rajasthan HC quashes cow-smuggling case against Pehlu Khan-India
Next Story