വിവാഹിതയായ സ്ത്രീ മറ്റൊരാൾക്കൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈകോടതി
text_fieldsജയ്പൂർ: വിവാഹിതയായ സ്ത്രീ മറ്റൊരാൾക്കൊപ്പം ഒരുമിച്ച് താമസിക്കുന്നത് നിയമ വിരുദ്ധമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. ആഗസ്റ്റ് 12ന് ജസ്റ്റിസ് സതീഷ് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ ഹരജിക്കാരിക്ക് ഭർത്താവിൽ നിന്ന് പൊലീസ് സംരക്ഷണം നൽകാനാവിെല്ലന്നും വ്യക്തമാക്കി.
ഭർത്താവിന്‍റെ ഗാർഹിക പീഡനത്തെ തുടർന്നാണ് താൻ വീട് വിട്ടതെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജുൻജുനു ജില്ലയിൽ നിന്നുള്ള 30കാരി ഹരജി നൽകിയത്. ഒരുമിച്ച് താമസിക്കുന്ന 30കാരിയും 27കാരനായ പങ്കാളിയും പ്രായപൂർത്തിയായവരാണെന്നും അതിന് അനുവാദം നൽകണമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. സ്ത്രീ വിവാഹിതയാണെങ്കിലും ഭർത്താവിന്‍റെ പീഡനം മൂലം പിരിഞ്ഞ് താമസിക്കുകയാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
'രേഖകൾ പരിശോധിക്കുേമ്പാൾ ഹരജിക്കാരി വിവാഹിതയാണെന്ന് വ്യക്തമാണ്. വിവാഹമോചനം നേടിയിട്ടില്ലാത്ത പരാതിക്കാരി 27കാരന്‍റെ കൂടെ ഒരുമിച്ച് താമസിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ്' -കോടതി നിരീക്ഷിച്ചു.
വിധി പ്രസ്താവിക്കവെ സമാനമായ കേസിൽ അലഹബാദ് ഹൈകോടതി പൊലീസ് സംരക്ഷണം നിഷേധിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ജൂണിലും രാജസ്ഥാൻ ഹൈകോടതി ഇത്തരം ഒരു കേസിൽ കമിതാക്കൾക്ക് സംരക്ഷണം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.