മതപരിവർത്തനത്തിന് മാർഗരേഖയുമായി രാജസ്ഥാൻ ഹൈകോടതി
text_fieldsന്യൂഡൽഹി: മതപരിവർത്തനത്തിന് രാജസ്ഥാൻ ഹൈകോടതി 10 നിർദേശങ്ങളടങ്ങിയ മാർഗരേഖ പുറപ്പെടുവിച്ചു. പ്രണയം നടിച്ച് മതപരിവർത്തനം നടത്തിയെന്ന കേസിൽ വിധി പറയവേയാണ് രാജസ്ഥാൻ ഹൈകോടതിയുടെ ജോധ്പുർ െബഞ്ച് മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ജീവിക്കാനും ഭരണഘടന വ്യക്തിക്ക് നൽകുന്ന മൗലികാവകാശം, വിവാഹത്തിനും മറ്റും നിർബന്ധപൂർവം ഒരാളെ മറ്റൊരാളുടെ മതത്തിലേക്ക് മാറ്റാനുള്ള അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മതപരിവർത്തനം നടത്തുന്നവർ മുൻകൂട്ടി ജില്ല അധികൃതരെ അറിയിക്കണമെന്നതാണ് പുതിയ മാർഗനിർദേശത്തിലെ സുപ്രധാന വ്യവസ്ഥ. പ്രായപൂർത്തിയായ വ്യക്തിക്ക് മതം മാറാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാൽ, മതപരിവർത്തനത്തെക്കുറിച്ച് വ്യക്തമായി അറിയുകയും സ്വീകരിക്കുന്ന മതത്തെക്കുറിച്ച് സ്വയം തൃപ്തി വരുത്തുകയും വേണം. മതപരിവർത്തന ചടങ്ങ് നടത്തുന്നയാൾ, മതം മാറുന്ന വ്യക്തിക്ക് പുതിയ മതത്തിൽ പൂർണ വിശ്വാസമുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഭീഷണിക്കോ നിർബന്ധത്തിനോ വഴങ്ങിയാണ് മതംമാറ്റം എന്നുകണ്ടാൽ വിവരം കലക്ടർ, സബ് ഡിവിഷനൽ മജിസ്ട്രേറ്റ് എന്നിവരിൽ ഒരാളെ അറിയിക്കണം.മതപരിവർത്തനത്തിനു ശേഷം ഏതെങ്കിലും മതാചാരപ്രകാരം വിവാഹം നടക്കുകയും അത് നിർബന്ധിത മതപരിവർത്തനമാണെന്ന് തെളിയുകയും ചെയ്താൽ ആ വിവാഹം അസാധുവാകും.
മറ്റു വ്യവസ്ഥകൾ: മതം മാറുന്ന വ്യക്തി വിവരം അറിയിച്ചുകഴിഞ്ഞാൽ ജില്ല അധികൃതർ ഇക്കാര്യം നോട്ടീസ് േബാർഡിൽ പരസ്യപ്പെടുത്തണം.വിവാഹത്തിനു വേണ്ടിയാണ് മതം മാറുന്നതെങ്കിൽ, മതം മാറി ഒരാഴ്ചക്കകം വിവാഹം കഴിച്ചിരിക്കണം. വിവാഹത്തിന് കാർമികത്വം വഹിക്കുന്നയാൾ, മതപരിവർത്തനം നടത്തുന്ന വ്യക്തി ഇക്കാര്യം മുൻകൂട്ടി അധികൃതരെ അറിയിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.നിർബന്ധിത മതപരിവർത്തനം നടത്തിയതായി വിവരം ലഭിച്ചാൽ കലക്ടർ ഉടൻ നിയമനടപടിയെടുക്കണം.മതം മാറുന്ന വിവരം ഗസറ്റിൽ പരസ്യപ്പെടുത്താൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1867ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒാഫ് ബുക്ക് ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കണം.2008ൽ രാജസ്ഥാൻ നിയമസഭ പാസാക്കിയ നിയമമോ തത്തുല്യമായ പുതിയ നിയമമോ വരുന്നതുവരെ ഇൗ മാർഗനിർദേശങ്ങൾ ബാധകമായിരിക്കുമെന്ന് വിധിയിൽ പറയുന്നു.
പായൽ സിങ്- ഫയസ് മോദി വിവാഹക്കേസിലാണ് കോടതി വിധി. വിവാഹശേഷം പായൽ സിങ് മതപരിവർത്തനം നടത്തുകയും പേര് ആരിഫ മോദി എന്നു മാറ്റുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനമാണെന്നാരോപിച്ച് പായലിെൻറ സഹോദരൻ ചിരാഗ് സിങ്വിയാണ് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായതിനാൽ ഭർത്താവിനൊപ്പം പോകാൻ യുവതിക്ക് കോടതി അനുമതി നൽകി. എന്നാൽ, മതപരിവർത്തനത്തിന് മാർഗരേഖ നൽകണമെന്ന് രാജസ്ഥാൻ സർക്കാർ വാദിച്ചു. രാജസ്ഥാൻ നിയമസഭ 2008ൽ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഗവർണർ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ജസ്റ്റിസ് വീരേന്ദ്രകുമാർ മാത്തൂർ, ജസ്റ്റിസ് ഗോപാൽ കൃഷ്ണ വ്യാസ് എന്നിവരടങ്ങിയ െബഞ്ചിെൻറ മാർഗരേഖ.അതേസമയം, പായൽ സിങ്ങിെൻറയും ഫയസിെൻറയും വിവാഹത്തിൽ ഇൗ മാർഗരേഖ ബാധകമല്ലെന്നും പ്രായപൂർത്തിയായവരായതിനാൽ ഇരുവർക്കും സ്വന്തം ഇഷ്്ടപ്രകാരം ജീവിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.