ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ ടെസ്റ്റ് ട്രാക്ക് 2024 ഒക്ടോബറിൽ യാഥാർഥ്യമാകും
text_fieldsദിദ്വാന: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ ടെസ്റ്റ് ട്രാക്ക് 2024ൽ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ദിദ്വാന ജില്ലയിൽ അടുത്ത വർഷം ഒക്ടോബറിലാണ് ട്രാക്ക് യാഥാർഥ്യമാകുക. വടക്ക് പടിഞ്ഞാറൻ റെയിൽവേ സി.പി.ആർ.ഒയാണ് ഇക്കാര്യം അറിയിച്ചത്.
ദിദ്വാന ജില്ലയിലെ നാവൻ പട്ടണത്തിലാണ് ട്രാക്കിനെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ജോധ്പൂർ ഡിവിഷന്‍റെ കീഴിലെ ഗുധ-തതന മിത്രി മുതൽ നോർത്ത് നവാൻ റെയിൽവേ സ്റ്റേഷൻ വരെ 60 കിലോമീറ്റർ ദൂരത്തിലാണ് ട്രാക്കിന്‍റെ നിർമാണം.
819.90 കോടി രൂപയോളം നിർമാണ ചെലവ് കണക്കാക്കുന്ന അതിവേഗ ടെസ്റ്റ് ട്രാക്ക് അമേരിക്ക, ആസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളിലെ ട്രാക്കുകൾക്ക് സമാനമാണ്. റെയിൽവേയിൽ രാജ്യാന്തര ഗുണനിലവാരത്തിൽ പരിശോധന നടത്താനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്.
ട്രാക്ക് യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന സമഗ്രമായ പരിശോധനാ സംവിധാനമുള്ള ആദ്യ രാജ്യമാകും ഇന്ത്യ. റെയിൽവേക്ക് സാങ്കേതിക സഹായങ്ങൾ നൽകുന്ന റിസർച്ച് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ) ആണ് ട്രാക്ക് വികസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.