രാജസ്ഥാൻ അറുകൊല: സി.ബി.െഎ അന്വേഷണം പരിഗണിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ ലവ് ജിഹാദിെൻറ പേരിൽ നടത്തിയ അറുകൊല അന്വേഷിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സി.ബി.െഎയോട് സുപ്രീംകോടതി. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ തേടണമെന്നും ഹരജിക്കാരിക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ ശ്രമിക്കണെമന്നും സി.ബി.െഎക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് നിർദേശിച്ചു.
ഡിസംബർ ആറിന് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അഫ്റസൂൽ ഖാൻ (50) ക്രൂരമായി കൊല്ലപ്പെട്ടത്. മഴുകൊണ്ട് വെട്ടിവീഴ്ത്തുകയും ജീവനോടെ കത്തിക്കുകയും ചെയ്തശേഷം പ്രതി ശംഭുലാൽ റെഗാർ ഇത് ലവ് ജിഹാദിനുള്ള ശിക്ഷയാണെന്ന് വിഡിയോയിൽ പറഞ്ഞിരുന്നു. അഫ്റസൂലിെൻറ ഭാര്യ ഗുൽബഹർ ഭായിയാണ് അഭിഭാഷക ഇന്ദിര ജയ്സിങ് വഴി സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകത്തിെൻറ ദൃശ്യങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽനിന്ന് വിലക്കണമെന്നും കേസിെൻറ വിചാരണ തെൻറ നാടായ ബംഗാളിലെ മാൾഡയിലേക്ക് മാറ്റണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.