താൽക്കാലിക അഭയകേന്ദ്രമായ സ്‌കൂള്‍ കെട്ടിടം പെയിൻറിടിച്ച് കുടിയേറ്റ തൊഴിലാളികള്‍; അഭിനന്ദനവുമായി സോഷ്യൽമീഡിയ
text_fieldsജയ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാ നിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ ഒഴിവുനേരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ച് കൈയ്യടി നേടുകയാണ്. രാജസ ്ഥാനിലെ സികാർ ജില്ലയിൽ ക്വാറൻറീനിൽ കഴിയുന്ന തൊഴിലാളികൾ അവർ താമസിക്കുന്ന സർക്കാർ സ്കൂൾ കെട്ടിടവും പരസിരവും പെയിൻറടിച്ച് വൃത്തിയാക്കിയാണ് മാതൃകയാകുന്നത്. സ്കൂളിലെ അറ്റകുറ്റപണികളും ഇവർ ചെയ്തു തീർക്കുന്നു.
54 കുടിയേറ്റ തൊഴിലാളികളെയാണ് പാൽസാനയിലെ സർക്കാർ സീനിയർ സെക്കൻററി സ്കൂളിൽസികാറില് ക്വാറൻറീനിൽ താമസിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറൻറീനിൽ കഴിയുന്ന ഇവരെ േബ്ലാക്ക്തലത്തിൽ നിന്നുള്ള മെഡിക്കൽ സംഘം സ്ഥിരമായി പരിശോധിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് പെയിൻറടിച്ച സ്കൂൾ പെയിൻറടിച്ച് വൃത്തിയാക്കാമെന്ന് ഹരിയാനയിൽ നിന്നുള്ള ശങ്കർ സിങ് ചൗഹാെൻറ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ഇവര്‍ക്ക് പെയിൻറടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുത്തു. സ്വമേധയാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെ ചെയ്തുതീർക്കാനുള്ള തിരക്കിലാണിവർ.
പെയിൻറടിക്കൽ മാത്രമല്ല, സ്കൂളിെൻറ കേടായ തറയും മറ്റും ശരിയാക്കാനും ഒരു സംഘമുണ്ട്. താരാ ചന്ദ്, ഓം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറ്റകുറ്റപണികൾ നടത്തുന്നത്. മറ്റൊരു സംഘം സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.
സ്വന്തം വീട്ടിലെത്താൻ കഴിയാതിരുന്ന തങ്ങൾക്ക് നല്ല ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നൽകിയ ഗ്രാമീണർക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ക്വാറൻറീൻ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവർ സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്നാണ് ഇവർ കാണിച്ചു തരുന്നത്. െതാഴിലാളികൾ സ്കൂളിന് പെയിൻറടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് മാതൃകയായ കുടിയേറ്റ തൊഴിലാളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.