500, 2000 രൂപ നോട്ടുകളിൽ ഗാന്ധി ചിത്രം നീക്കി മോദിയുടെ വെക്കണം -രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ
text_fieldsജയ്പൂർ: മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി 500, 2000 രൂപ നോട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന് രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ. ഈ നോട്ടുകൾ അഴിമതിക്കും ബാറുകളിലും മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് എം.എൽ.എ ഭരത് സിങ് കുന്ദൻപൂറിന്‍റെ ആരോപണം. ഇക്കാര്യം ആവശ്യപ്പെട്ട് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
അഞ്ച്, 10, 50, 100, 200 രൂപ േനാട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിക്കാം. അവ രാജ്യത്തെ പാവപ്പെട്ടവരാണ് ഉപയോഗിക്കുന്നത്. ഗാന്ധി അദ്ദേഹത്തിന്റെ ജീവിതം തന്നെ പാവങ്ങൾക്കായി മാറ്റിവെച്ചിരുന്നു. എന്നാൽ ഉയർന്ന മൂല്യമുള്ള നോട്ടുകളിൽനിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി മോദിയുടെ ചിത്രം ഉപയോഗിക്കണം -എം.എൽ.എ പറഞ്ഞു.
'500, 2000 രൂപ നോട്ടുകളിൽ ഗാന്ധിയുടെ കണ്ണട പ്രതീകാത്മകമായി ഉപയോഗിക്കാമെന്നാണ് എന്‍റെ നിർദേശം. കൂടാതെ അശോകസ്തംഭവും ഉപയോഗിക്കാം' -ഭരത് സിങ് പറയുന്നു.
ഗാന്ധിയുടെ ചിത്രം സത്യത്തെ പ്രതിനിധീകരിക്കാൻ 500, 2000 രൂപ നോട്ടുകളിൽ ഉപയോഗിക്കുന്നു. എന്നാൽ ഇവ അഴിമതിക്കും കൈക്കൂലിക്കുമായാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇത്തരം ഉയർന്ന മൂല്യമുള്ള നോട്ടുകൾ ബാറുകളിലും മറ്റും ഉപയോഗിക്കുന്നത് ഗാന്ധിയോടുള്ള അനാദരവ് കാണിക്കുന്നു' -ഭരത് സിങ് പറഞ്ഞു. രാജ്യത്ത് അഴിമതി വർധിക്കുന്നതിനെരിരെയും ഭരത് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.