രാജസ്ഥാൻ: നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിൽ
text_fieldsജയ്പൂർ: രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. 3035 വാർഡുകളിൽ ഒന്നൊഴികെയുള്ളവയിലെ ഫലസൂചന പുറത്തുവന്നപ്പോൾ 1197 സീറ്റുകളുമായി കോൺഗ്രസ് മുന്നിലാണ്. 1140 സീറ്റുകളുമായി ബി.ജെ.പി തൊട്ടു പിന്നിലുണ്ട്. സ്വതന്ത്രർ 634 സീറ്റുകളിലും മുന്നിലെത്തി. എൻ.സി.പി 64 ഉം ഹനുമാൻ ബെനിവാലിന്റെ ആർ.എൽ.പി 13 സീറ്റുകളിലും മുന്നിലാണ്.
80 നഗരസഭ, ഒൻപത് നഗരസഭ കൗൺസിൽ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിലേക്കായി ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ പതിനായിരത്തോളം സ്ഥാനാർഥികൾ മൽസരരംഗത്തുണ്ടായിരുന്നു. 22.84 ലക്ഷം വോട്ടർമാരിൽ 76.52 ശതമാനം പേർ വോട്ട് ചെയ്തു.
രാജസ്ഥാനിലെ മുനിസിപ്പൽ ബോഡി തെരഞ്ഞെടുപ്പിൽ നേരത്തേ കോൺഗ്രസ് വിജയിച്ചിരുന്നു. 50ൽ 36 മുനിസിപ്പൽ ബോഡീസും കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. ബി.ജെ.പി 12 സീറ്റും സ്വതന്ത്രർ രണ്ട് സീറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.