ആശാറാം ബാപ്പുവിന് ജാമ്യം നൽകരുത്; സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ച് രാജസ്ഥാൻ സർക്കാർ
text_fieldsജയ്പൂർ: ബലാത്സംഗക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവാദ ആത്മീയ നായകൻ ആശാറാം ബാപ്പുവിന്‍റെ ജാമ്യ ഹരജിക്കെതിരെ രാജസ്ഥാൻ സർക്കാർ. ചികിത്സയുടെ പേരുപറഞ്ഞ് രാജസ്ഥാനിൽ നിന്നുംകസ്റ്റഡി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രാജസ്ഥാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
''വൈദ്യചികിത്സയുടെ മറവിൽ കസ്റ്റഡിയിലെ സ്ഥലം മാറ്റാൻ ശ്രമിക്കുകയാണ്. ഇത്തരം മാറ്റം നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്. അദ്ദേഹത്തിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. അറസ്റ്റിലായ ദിവസം മുതൽ അടിയന്തര വൈദ്യസഹായം ലഭിക്കുമെന്ന ആശങ്ക പ്രതി ഉന്നയിക്കുകയായിരുന്നു. ഡോക്ടറുടേതെന്ന പേരിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ഒരു സന്ദർഭത്തിൽ തെറ്റാണെന്ന് പോലും കണ്ടെത്തി. അദ്ദേഹം നിലവിൽ ചികിത്സ തേടുന്ന ജോധ്പൂർ സർവകലാശാലയിൽ മികച്ച ചികിത്സ സൗകര്യങ്ങളുണ്ട്്'' -സത്യവാങ് മൂലത്തിൽ പറഞ്ഞു.
കേസിന്‍റെ നാൾവഴികൾ
2013 ആഗസ്റ്റ് 15: ആശ്രമത്തിൽ ചികിൽസക്കെത്തിയ ദലിത് പെൺകുട്ടിയെ ആശാറാം ബാപ്പു ബലാൽസംഗം ചെയ്തു
2013 ആഗ്സ്റ്റ് 20: ബലാൽസംഗ കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഡൽഹി പൊലീസിൽ പരാതി നൽകി. കേസ് പിന്നീട് ജോധ്പൂർ പോലീസിന് കൈമറി
2013 ആഗസ്റ്റ് 23: ആശാറാം ബാപ്പുവിെൻറ അനുയായികൾ ഡൽഹിയിലെ കമല മാർക്കറ്റിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു
2013 ആഗസ്റ്റ് 31: കേസുമായി ബന്ധപ്പെട്ട് ആശാറാം ബാപ്പുവിനെ ജോധ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
2013 നവംബർ 6: ആശാറാം ബാപ്പുവിനെതിരെ ജോധ്പൂർ പൊലീസ് കുറ്റപ്പത്രം സമർപിച്ചു
2013 നവംബർ 8: രാജസ്ഥാൻ ഹൈകോടതി കേസിലെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടു. എത്രയും പെെട്ടന്ന് കേസിലെ വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.
2014 ഫെബ്രുവരി 7: ആശാറാം ബാപ്പുവിനെതിരായ കേസ് േജാധ്പൂർ കോടതിയുടെ പരിഗണനയിൽ
2014 ഫെബ്രുവരി 13: ആശാറാം ബാപ്പു ബലാൽസംഗകേസിൽ കുറ്റക്കാരനല്ലെന്ന് കോടതിയിൽ വാദിച്ചു
ആഗസ്റ്റ് 19: സുപ്രീംകോടതി ആശാറാം ബാപ്പുവിെൻറ ജാമ്യാപേക്ഷ നിരസിച്ചു
2015 ജനുവരി 1: സുപ്രീംകോടതി നിർദേശപ്രകാരം എയിംസിലെ ഏഴംഗ സംഘം ആശാറാം ബാപ്പുവിനെ പരിശോധിച്ചു
2015 ഫെബ്രുവരി: കേസിലെ സാക്ഷികളിലൊരാളായ രാഹുൽ കെ സച്ചാൻ കോടതിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു
ജൂലൈ 8 2015: സാക്ഷിയായ സുധ പതക് ആശാറാമിെൻറ പ്രവർത്തനങ്ങളെ കുറിച്ച് അറിവില്ലെന്ന് മൊഴി നൽകി.
ജൂലൈ 12കേസിലെ സാക്ഷിയായ കൃപാൽ സിങനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു.
ഏപ്രിൽ 7 2018: കേസിലെ അന്തിമവാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി
ഏപ്രിൽ 25 2018: ബലാൽസംഗകേസിൽ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.