പെഹ്ലു ഖാനെതിരായ പശുക്കടത്ത് കേസ് പുനഃരന്വേഷിക്കും
text_fieldsജയ്പൂര്‍: രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ക്ഷീര കർഷകനായ പെഹ്ലു ഖാനെതിരായ പശുകടത് ത് കേസ് രാജസ്ഥാൻ െപാലീസ് പുനഃരന്വേഷിക്കും. പെഹ്ലുഖാനെതിരെയും മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോയ പിക്ക് അപ്പ് വാഹനത്തിെൻറ ഉടമ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയ കേസാണ് വീണ്ടും അന്വേഷിക്കുക.
പശുക് കടത്ത് കേസ് പുനഃരന്വേഷിക്കണമെന്ന പൊലീസിെൻറ അപേക്ഷ വ്യാഴാഴ്ച കോടതി അംഗീകരിക്കുകയായിരുന്നു. സമഗ്ര അ
ന്വേഷണത്തിന് ശേഷം അധിക കുറ്റപത്രം സമർപ്പിക്കുമെന്ന് ആൽവാർ പൊലീസ് സൂപ്രണ്ട് പരീഷ് ദേശ്മുഖ് അറിയിച്ചു.
2017 ഏപ്രിൽ ഒന്നിനാണ് പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം 55കാരനായ പെഹ്ലുഖാനെ മർദിച്ച് കൊന്നത്. കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസ് ആൾക്കൂട്ട മർദനത്തിന് എട്ടുപേർക്കെതിരെയും പശുക്കടത്ത് നടത്തിയതിന് പെഹ്ലു ഖാനും മക്കൾക്കുെമതിരെയുമായി രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിരുന്നത്.
പെഹ്ലു ഖാൻ അനുമതിയില്ലാതെ പശുക്കളെ കടത്തിയതെന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാനത്തിന് പുറത്തേക്കല്ല, ആൽവാറിൽ ബന്ധുവിെൻറ ഫാമിലേക്കാണ് പശുക്കളെ കൊണ്ടുപോയതതെന്നും പശുക്കടത്ത് ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പെഹ്ലു ഖാെൻറ കുടുംബം ഹരജി നൽകിയിരുന്നു.
പെഹ്ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്കെതിരെ മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകമാണ് കുറ്റപത്രം തയാറാക്കിയത്. പെഹ്ലു ഖാനെ പ്രതി ചേര്‍ത്ത് ഡിസംബര്‍ 30നാണ് തയാറാക്കിയ പുതിയ കുറ്റപത്രം ജൂണിലാണ് സമർപ്പിച്ചത്.
2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് പശുവിനെ വാങ്ങി വരുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് ക്ഷീര കര്‍ഷകനായ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടത്. പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കോടതിയിലേക്ക് പോകവെ കേസില്‍ സാക്ഷികളായ െപഹ് ലു ഖാന്റെ മക്കള്‍ക്കു നേരെ വെടിവെപ്പുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.