ഇവിടത്തെ സ്പെഷൽ കോവിഡ് കറിയും മാസ്ക് നാനും
text_fieldsജോധ്പുർ: പച്ചക്കറി കൊറോണ വൈറസിെൻറ ആകൃതിയിൽ മുറിച്ചെടുത്തശേഷം തയാറാക്കിയ 'കോവിഡ് കറി'. മാസ്കിെൻറ ആകൃതിയിലുള്ള 'മാസ്ക് നാൻ'. ലോക്ഡൗണിന് ശേഷം കരകയറാൻ പടിച്ചപണി പതിനെട്ടും നോക്കുകയാണ് ഹോട്ടലുകാർ. രാജസ്ഥാനിലെ ഒരു ഹോട്ടലിലെ 'കോവിഡ് കറിയും മാസ്ക് നാനും' ഉൾപ്പെടുന്ന മെനുവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.
രാജ്യത്തെ അൺലോക് പ്രക്രിയയിൽ ഹോട്ടലുകളിൽ പാഴ്സലുകൾ അനുവദിക്കാനും ചിലയിടങ്ങളിൽ പകുതിപേർക്ക് ഹോട്ടലിലിരുന്ന് കഴിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് ഭീതിയിൽ ജനങ്ങൾ ഇപ്പോഴും ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനോ പാഴ്സൽ വാങ്ങാനോ തയാറാകുന്നില്ല. ഇതോടെ വൻ നഷ്ടം നേരിട്ടതോടെയാണ് പുതിയ വിഭവങ്ങളുടെ പരീക്ഷണവുമായി രംഗപ്രവേശമെന്ന് ജോധ്പുരിലെ ഹോട്ടൽ ഉടമയായ യാഷ് സോളങ്കി പറയുന്നു.
കോവിഡ് കറിയുടെയും മാസ്ക് നാനിെൻറയും പരസ്യം നൽകിയശേഷം കുറച്ചു പുരോഗതിയുണ്ടെന്നും എങ്കിലും ആളുകൾ പുറത്തിറങ്ങാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും മടിക്കുകയാണെന്ന് സോളങ്കി പറയുന്നു. രാജ്യത്ത് ലോക്ഡൗണിന് ശേഷം നിരവധി ഇളവുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനാൽ ആശങ്ക തുടരുകയാണ്. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാറും ആരോഗ്യവകുപ്പും നിർദേശിക്കുന്നു. ഭക്ഷണം ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ചുനൽകുന്ന പാഴ്സൽ സംവിധാനം പ്രോത്സാഹിപ്പിക്കാനുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.