Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിലെ...

രാജസ്​ഥാനിലെ സ്​കൂളുകളിൽ ഇനി മുതൽ സന്യാസിമാരുടെ പ്രഭാഷണവു​ം

text_fields
bookmark_border
രാജസ്​ഥാനിലെ സ്​കൂളുകളിൽ ഇനി മുതൽ സന്യാസിമാരുടെ പ്രഭാഷണവു​ം
cancel

ജയ്​പൂർ: രാജസ്​ഥാനിലെ സ്​കൂളുകളിൽ പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികൾക്കായി ഇനിമുതൽ സന്യാസിമാരുടെ ധർമ്മ പ്രഭാഷണങ്ങളും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്​ചയാണ്​ സ്​കൂളുകളിൽ പ്രഭാഷണം സംഘടിപ്പിക്കുക. സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്​ടറുടേതാണ്​ പുതിയ നിർദ്ദേശം​. 

മാസത്തിലെ ആദ്യ ശനിയാഴ്​ച പ്രശസ്​തരായ ആളുകളുടെ ജീവചരിത്രം വായിക്കൽ, രണ്ടാമത്തെ ശനിയാഴ്​ച പ്രചോദനവും ധാർമിക മൂല്യവും പകരുന്ന കഥകളുടെ വായന, നാലാമ​ത്തെ ശനിയാഴ്​ച ചോദ്യോത്തര പരിപാടി, അഞ്ചാമത്തെ ശനിയാഴ്​ച ധാർമിക മൂല്യങ്ങളിലധിഷ്​ഠിതമായ കളികൾ എന്നിവ നടക്കും. കൂടാതെ ദേശഭക്തിഗാനാലാപനവും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

സംസ്​ഥാനത്തെ മുഴുവൻ സർക്കാർ, സർ​ക്കാരേതര സ്​കൂളുകളിലും സി.ബി.എസ്​.ഇ അഫിലിയേഷനുള്ള സ്​കൂളുകൾ, റസിഡൻഷ്യൽ സ്​കൂളുകൾ, വിദഗ്​ധ  പരിശീലന ക്യാമ്പുകൾ, അധ്യാപക പരിശീലന സ്​ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇൗ പ്രവർത്തനങ്ങൾ നിർബന്ധമായും നടപ്പിലാക്കണമെന്ന്​ നിർദ്ദേശം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolrajasthanmalayalam newsSermonssaintsco-curricular activities
News Summary - Rajasthan: Sermons by saints to be part of schools' co-curricular activities-india news
Next Story