നിയമം മൂലം മാസ്ക് നിർബന്ധമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: മാസ്ക് നിർബന്ധമാക്കാൻ നിയമം കൊണ്ടു വരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മാസ്കാണ് കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്സിനെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ ഇതാദ്യാമായാണ് ഒരു സംസ്ഥാനം മാസ്ക് നിർബന്ധമാക്കി നിയമം പാസാക്കാനൊരുങ്ങുന്നത്.
കോവിഡിനെ പ്രതിരോധിക്കാനായി മാസ്ക് നിർബന്ധമാക്കി ഇന്ന് തന്നെ നിയമം പാസാക്കുമെന്ന് അശോക് ഹെഗ്ലോട്ട് ട്വീറ്റ് ചെയ്തു. മലിനീകരണം കുറക്കാനായി പടക്കങ്ങളുടെ വിൽപന നിരോധിക്കും. പടക്കങ്ങൾ പൊട്ടിക്കുന്നതിനും നിരോധനം ബാധകമായിരിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പടക്കവിൽപനക്കായി നൽകിയ താൽക്കാലിക ലൈസൻസുകൾ ഉടൻ റദ്ദാക്കും. വിവാഹത്തിലും മറ്റ് ആഘോഷങ്ങളിലും പടക്കത്തിെൻറ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.