Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ...

മൊബൈൽ കണക്​ടിവിറ്റിയില്ല; ഒട്ടകപുറത്തേറി വിദ്യാർഥികളുടെ വീട്ടിലെത്തി ക്ലാസെടുത്ത്​ അധ്യാപകർ

text_fields
bookmark_border
മൊബൈൽ കണക്​ടിവിറ്റിയില്ല; ഒട്ടകപുറത്തേറി വിദ്യാർഥികളുടെ വീട്ടിലെത്തി ക്ലാസെടുത്ത്​ അധ്യാപകർ
cancel

ജയ്​പൂർ: കോവിഡ്​ വ്യാപന​ത്തെ തുടർന്ന്​ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും പഠനം ഓൺലൈനിലാക്കേണ്ടി വന്നിരിക്കുകയാണ്​. ഇതേ മാതൃകയാണ്​ രാജസ്ഥാനും പിന്തുടർന്നത്​. എന്നാൽ, ചില മേഖലകളിൽ മൊബൈൽ കണക്​ടിവിറ്റി ഇല്ലാതായതോടെ പഠനം പ്രതിസന്ധിയിലായി.

അത്തരമൊരു മേഖലയാണ്​ ബാർമർ. ഇവിടെ മൊബൈൽ സിഗ്​നൽ കുറവായതിനാൽ വിദ്യാർഥികളെ പഠിപ്പിക്കാനായി അധ്യാപകർ വീട്ടിലെത്തുകയാണ് പതിവ്​​. മരുഭൂമിയിലൂടെ ഒട്ടകപുറത്തേറിയുള്ള വിദ്യാർഥികളുടെ വീട്ടിലേക്കുള്ള അധ്യാപകരുടെ യാ​ത്രയാണ്​ ഇപ്പോൾ വൈറലാവുന്നത്​​.

ഒന്ന്​ മുതൽ എട്ടാം ക്ലാസ്​ വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ ആഴ്ചയിലൊരിക്കലും ഒമ്പത്​ മുതൽ 12ാം ക്ലാസ്​ വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ രണ്ട്​ തവണയുമാണ്​ അധ്യാപകരെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teaching
News Summary - Rajasthan: With poor mobile connectivity, teachers go to students' homes on camels for classes-WATCH
Next Story