മുത്തലാഖ് ചൊല്ലി; ഭർതൃബന്ധുക്കൾ ബലാത്സംഗം ചെയ്തെന്നും പരാതി
text_fieldsജയ്പൂർ: ഭർത്താവ് മുത്തലാഖ് ചൊല്ലിയ ശേഷം ഭർതൃപിതാവും അദ്ദേഹത്തിെൻറ സഹോദരനും ചേർന്ന് ബലാത്സംഗം ചെയ് തതായി യുവതിയുടെ പരാതി.
രാജസ്ഥാൻ സ്വദേശിനിയായ 25കാരിയാണ് ഭർതൃ ബന്ധുക്കൾക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഭർത്താവ് തന്നെ മൂന്ന് തവണ തലാഖ് ചൊല്ലി. ഇത് എതിർത്തപ്പോൾ ഭർത്താവിെൻറ പിതാവും അദ്ദേഹത്തിെൻറ സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഭർതൃസഹോദരൻ മർദ്ദിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ മുത്തലാഖിന് ഭർത്താവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭർതൃ പിതാവിനും ബന്ധുക്കൾക്കുമെതിരെ കൂട്ട ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.