രാജസ്ഥാനിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് വില്ലേജ്
text_fieldsരാജസ്ഥാൻ: ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജായി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ ഗ്രാമത്തിന് പുരസ്‌കാരം നൽകും. ഈ ഗ്രാമത്തിൽ ആരും മാംസം, മത്സ്യം, മദ്യം എന്നിവ കഴിക്കാറില്ല. കൂടാതെ വേപ്പിൻ മരം കത്തിക്കുന്നതും മണ്ണെണ്ണ ഉപയോഗിക്കുന്നതും ഇവിടെ നിരോധിച്ചതാണ്.
ഐ.എ.എൻ.എസ് വിവരമനുസരിച്ച് ദേവ്മാലി ഗ്രാമത്തിനെ ആകർഷണീയമാക്കുന്നത് പ്രശസ്തമായ ദേവനാരായണന്റെ ക്ഷേത്രമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ക്ഷേത്രം കാണാൻ എത്തുന്നത്. മസൂദ ഉപവിഭാഗത്തിനുള്ളിൽ ആരവല്ലി കുന്നുകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദേവനാരായണന്റെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത് തന്നെ.
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയമാണ് മികച്ച ടൂറിസ്റ്റ് വില്ലേജ് മത്സരം സംഘടിപ്പിച്ചത്. വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനൊപ്പം സാമൂഹിക സംസ്കാര മൂല്യങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവമാലി ഗ്രാമം മികച്ച വിനോദസഞ്ചാര ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതാണ് ദേവ്മാലി ഗ്രാമത്തെ രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.