രാജസ്ഥാനിലെ ‘ഹാദിയ’ ഒടുവിൽ ഭർത്താവുമായി ഒന്നിച്ചു
text_fieldsജോധ്പുർ: കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച യുവതിക്ക് നിയമ നടപടികൾക്കൊടുവിൽ ഭർത്താവുമായി പുനഃസ്സമാഗമം. ജോധ്പുർ സ്വദേശി പ്യാഗൽ സാങ്വിയാണ് കാമുകൻ മുഹമ്മദ് ഫൈസിനെ വിവാഹം കഴിക്കുന്നതിന് മതം മാറിയത്. എന്നാൽ യുവതിയെ തട്ടികൊണ്ടുപോയി നിർബന്ധിതമായി മതപരിവർത്തനം നടത്തിയതാണെന്ന് ആരോപിച്ച് പ്യാഗലിെൻറ വീട്ടുകാർ രാജസ്ഥാൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഒക്ടോബർ 25 ന് പ്യാഗലിനെ തട്ടികൊണ്ടുപോവുകയും പീഡനത്തിനൊടുവിൽ നിർബന്ധിച്ച് വിവാഹ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും പ്യാഗലിെൻറ സഹോദരൻ ചിരാങ് സാങ്വി കോടതിയെ അറിയിച്ചു. പ്യാഗലിെൻറ സഹപാഠിയായിരുന്ന ഫൈസ് പ്രണയം നടിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇത് ലവ് ജിഹാദാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ 10 വർഷത്തോളമായി ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടെന്നും പ്യാഗലും ഫൈസും പ്രണയത്തിലായിരുന്നുവെന്നും ഫൈസിെൻറ അഭിഭാഷകൻ അറിയിച്ചു.
ഇരുവിഭാഗങ്ങളുടെ വാദവും കേട്ട കോടതി പെൺകുട്ടിക്ക് 18 വയസു കഴിഞ്ഞതിനാൽ വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് സർക്കാർ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോടതി ഹാജരാക്കിയ പ്യാഗലിന് സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനൊപ്പം പോകാൻ കോടതി അനുമതി നൽകുകയായിരുന്നു. ദമ്പതികൾക്ക് സംരക്ഷണം നൽകാൻ കോടതി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.