നിഷ്പക്ഷത ഉേപക്ഷിക്കാതെ വിയോജിപ്പ് സാധ്യമല്ല –സർദേശായി
text_fieldsന്യൂഡൽഹി: സത്യവും കള്ളവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്നിടത്ത് മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത എന്ന ഒന്നില്ലെന്നും നിഷ്പക്ഷത ഉപേക്ഷിക്കാതെ വിയോജിപ്പിെൻറ ശബ്ദമുയർത്തുക സാധ്യമല്ലെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സിറ്റിസൺ കോൺക്ലേവിൽ ‘ജനാധിപത്യവും വിയോജിപ്പും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയോജിപ്പിനെ ക്രിമിനൽവത്കരിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. വിേയാജിപ്പിെൻറ ശബ്ദമുയർത്തുന്നവരെ ആദ്യം മോദി വിരുദ്ധരെന്നും പിന്നീട് ഹിന്ദു വിരുദ്ധരെന്നും ഏറ്റവുമൊടുവിൽ ദേശവിരുദ്ധരുമെന്നും വിളിക്കുകയാണ് രീതി.
മാധ്യമങ്ങൾ ഇക്കാര്യത്തിൽ കുറ്റകരമായ പങ്ക് വഹിക്കുന്നുണ്ട്. തൂത്തുക്കുടിയിൽ മനുഷ്യരെ വെടിവെച്ചു കൊല്ലുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്ത സമയത്ത് ആർച്ച് ബിഷപ്പിെൻറ പ്രസ്താവനയിേലക്ക് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും തെറ്റിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. ഇൗ സാഹചര്യം മാറാൻ രാജ്യത്തിെൻറ മുക്കുമൂലകളിൽ വിയോജിപ്പിെൻറ ശബ്ദമുയർത്തുക മാത്രമാണ് പരിഹാരമെന്നും രാജ്ദീപ് സർദേശായി പറഞ്ഞു. ഉഷാ രാമനാഥൻ, സിദ്ധാർഥ് വരദരാജൻ, കനയ്യ കുമാർ തുടങ്ങിയവരും സംസാരിച്ചു. മൂന്നുദിവസം നീളുന്ന കേൺക്ലേവിന് ശബ്നം ഹാശ്മി ആമുഖം പറഞ്ഞു. ഒാം തൻവി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.