കേരളത്തിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങൾക്ക് പഠിക്കാൻ ഒരുപാടുണ്ട് -രാജ്ദീപ് സർദേശായ്
text_fieldsന്യൂഡൽഹി: ആരോഗ്യ രംഗത്തെ േകരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ രാജ്ദീപ് സർദേശായി. കേരളത്തിൽ നിന്നും മറ്റുസംസ്ഥാനങ്ങൾക്ക് പഠിക്കാനുണ്ടെന്നും ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും സർദേശായി പറഞ്ഞു.
സർദേശായി ട്വീറ്റ് ചെയ്തതിങ്ങനെ: ''പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന് എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി പറയുന്നു. കേരളം ഓക്സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ഓക്സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക് പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്. ആരോഗ്യരംഗത്ത് നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല''
കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളിൽ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും സർദേശായി നേരത്തേ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.