Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജ്​ദീപ്​ സർദേശായി...

രജ്​ദീപ്​ സർദേശായി ചോദിക്കുന്നു ആ പെൺകുട്ടിക്ക്​ പകരം ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കിൽ...?

text_fields
bookmark_border
രജ്​ദീപ്​ സർദേശായി ചോദിക്കുന്നു ആ പെൺകുട്ടിക്ക്​ പകരം ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കിൽ...?
cancel

ആ പെൺകുട്ടിയുടെ സ്​ഥാനത്ത്​ ഒര​ു ഹിന്ദു കുട്ടിയായിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്​ഥ..? ആ കൃത്യം ചെയ്​തത്​ ഒര​ു റോഹിങ്ക്യക്കാരനോ കശ്​മീർ താഴ്​വരയിൽനിന്നുള്ള ഒരാളോ ആയിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നോ നമ്മൂ​െട പ്രതികരണം...?
രാജ്യത്തെ തലമുതിർന്ന മാധ്യമ ​പ്രവർത്തകൻ രജ്​ദീപ്​ സർദേശായിയുടെതാണ്​ മനസ്സാക്ഷി കീറിപ്പൊളിക്കുന്ന ഇൗ ചോദ്യം. ഇൗ കൊല നടന്നത്​ രാജ്യ തലസ്​ഥാനത്തായിരുന്നുവെങ്കിൽ ഇങ്ങനെയാകു​മായിരുന്നോ നമ്മുടെ മൗനം...?
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച്​ ​ജമ്മു കശ്​മീരിലെ കത്​വയിൽ ഏട്ട്​ വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്​തു കൊന്ന സംഭവത്തെക്കുറിച്ച്​ ‘ഇന്ത്യാ ടുഡേ’  ചാനലിലെ ത​​​​​െൻറ വാർത്താ പരിപാടിയിലാണ്​ രജ്​ദീപ്​ പൊട്ടിത്തെറിച്ചത്​. ഇപ്പോൾ നമ്മൾ ഉണർന്നില്ലെങ്കിൽ ഇനി എപ്പോഴാണ്​ നമ്മൾ എഴുന്നേൽക്കുക...? രജ്​ദീപ്​ ചോദിക്കുന്നു.

മൂന്ന്​ മാസ​ക്കാലത്തോളം ക്രൂരമായ മൗനമാണ്​ ഇൗ പിഞ്ചു കുഞ്ഞി​​​​​െൻറ കൊലപാതകത്തോട്​ രാജ്യം പുലർത്തിയത്​. എന്നാൽ, ഇപ്പോൾ അതിശക്​തമായ പ്രതികരണങ്ങളാണ്​ കൊലപാതകത്തിനെതിരെ രാജ്യത്ത്​ നിന്ന്​ ഉയർന്നു വരുന്നത്​. കൊലപാതകത്തോ​ടുള്ള ത​​​​​െൻറ അമർഷവും ​പ്രതിഷേധവും രജ്​ദീപ്​ പരസ്യമായി പ്രകടിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ നിർണായകമായ ചില കാര്യങ്ങൾ അദ്ദേഹം ഉന്നയിക്ക​ുന്നു. 

രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ്​ കത്​വയിൽ ഉണ്ടായതെന്ന്​ രാജ്​ദീപ്​ സർദേശായി പറഞ്ഞു. പക്ഷേ എന്തുകൊണ്ടാണ്​ ഒരിക്കലും ന്യായീകരിക്കാനാവത്ത കത്​വ സംഭവത്തെ പ്രതിരോധിച്ച്​ ജമ്മുവിലെ ബി.ജെ.പി മന്ത്രിമാർ രംഗത്തെത്തുന്നത്​..? പ്രതിക​ൾക്കെതിരെ നിയമനടപടി സ്വീകരിക്കു​േമ്പാൾ അതിനെ പ്രതിരോധിക്കാൻ  ‘ഭാരത്​ മാതാ കീ ജയ്​..’ ‘ജയ്​ ശ്രീറാം...’ തുടങ്ങിയ മുദ്രവാക്യങ്ങൾ മുഴങ്ങുന്നതി​​​​​െൻറ കാരണ​െമന്താണ്​..?
കേസിൽ ജമ്മു കശ്​മീർ പൊലീസിനെ കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന്​ ബാർ കൗൺസിൽ തടയാൻ ശ്രമിക്കുന്നതി​​​​​െൻറ പിന്നിലെ വികാരമെന്താണ്​...?
നിയമം സംരക്ഷിക്കേണ്ടവർ തന്നെ അത്​ തകർക്കുന്ന കാഴ്​ചയാണ്​ ജമ്മു കശ്​മീരിൽ കാണുന്നത്​. ഇത്​ ഭാവിക്ക്​ ഒട്ടു ശുഭകരമാവില്ല. കത്​വ ബലാത്സംഗത്തിലെ പ്രതികൾക്ക്​ ശക്​തമായ ശിക്ഷ കിട്ടണമെന്നും രാജദീപ്​ പറഞ്ഞു. രാഷ്​ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്​മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirrajdeep sardesaimalayalam newsKathuaKathua Rape
News Summary - Rajdeep sardesayi on kathwa rape-India news
Next Story