Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരവും ദീപികയെ...

കർഷക സമരവും ദീപികയെ വിളിപ്പിച്ചതും ഒരേ ദിവസം; കാര്യം മനസിലാ​യോ എന്ന്​ രാജ്​ദീപ്​ സർദേശായി

text_fields
bookmark_border
കർഷക സമരവും ദീപികയെ വിളിപ്പിച്ചതും ഒരേ ദിവസം; കാര്യം മനസിലാ​യോ എന്ന്​ രാജ്​ദീപ്​ സർദേശായി
cancel

ബോളിവുഡിലെ മയക്കുമരുന്ന്​ കേസ്​ അന്വേഷിക്കുന്ന നാർക്കോട്ടിക്​ ബ്യൂറോയുടെ നടപടിയെ പരിഹസിച്ച്​ മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി​. ഇതുസംബന്ധിച്ച അദ്ദേഹത്തി​െൻറ ട്വീറ്റാണ്​ ചർച്ചയായിരിക്കുന്നത്​.'ദീപികയെ വിളിച്ചുവരുത്തുന്നത്​ സെപ്​ത​ംബർ 25ാം തീയതിയാണ്​. അന്നുതന്നെയാണ്​ രാജ്യവ്യാപകമായി കർഷക സമരവും ആരംഭിക്കുന്നത്​. എന്തെങ്കിലും മനസിലാവുന്നുണ്ടൊ'-എന്നാണ്​ രാജ്​ദീപ്​ ട്വീറ്റ്​ ചെയ്​തത്​.

സമരത്തിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ ദീപികയെ ഇൗ ദിവസംതന്നെ ചോദ്യം ചെയ്യുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്​. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന സംഭവങ്ങൾ ഉണ്ടാകു​േമ്പാൾ ഒട്ടും പ്രസക്​തമല്ലാത്ത മറ്റെന്തെങ്കിലും നൽകി മാധ്യമശ്രദ്ധ വഴിതിരിച്ചുവിടുന്നതിനെ പരിഹസിക്കുകയാണ്​ ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ്​ദീപ്​ ട്വീറ്റിലൂടെയെന്നാണ്​ സൂചന.

അതുപോലെ ദീപികയ തിരഞ്ഞുപിടിച്ച്​ ചോദ്യംചെയ്യാനുള്ള തീരുമാനത്തിലും അസ്വാഭാവികത ഉ​െണ്ടന്നാണ് ബി ടൗണിലെ അടക്കംപറച്ചിലുകൾ. 2020 ജനുവരി ഏഴിന്​ ജെ.എൻ.യുവിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ ദീപിക എത്തിയിരുന്നു. അന്നുമുതൽ മോദി സർക്കാറി​െൻറ അനഭിമതരുടെ ലിസ്​റ്റിലാണ്​ ​ദീപിക. ഇതും ദീപികയെ വിളിച്ചുവരുത്തുന്നതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന്​ ആരോപണമുണ്ട്​.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെൻറ്​ ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittertweetDeepika PadukoneRajdeep Sardesaifarmers bill
Next Story