രാജധാനി, ശതാബ്ദി, ദുരന്തോ എകസ്പ്രസുകൾ ഓർമ്മയാകും; പകരമെത്തുക ഈ ട്രെയിൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഘട്ടം ഘട്ടമായി രാജധാനി, ശതാബ്ദി, ദുരന്തോ എക്സ്പ്രസുകൾ പിൻവലിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഈ ട്രെയിനുകൾക്ക് പകരം വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. മണിക്കൂറിൽ 160 കിലോ മീറ്റർ മുതൽ 240 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്നതാണ് വന്ദേഭാരത് എക്സ്പ്രസുകൾ.
ഐ.സി.എഫ്, എൽ.എച്ച്.ബി കോച്ചുകൾ കാലഹരണപ്പെട്ടു. ഇതിന് പകരം ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വന്ദേഭാരത് എകസ്‍പ്രസെത്തും. 260 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിനാകും. പുതുതായി 524 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുകയായാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
ഇതിനായി 40,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2023 ആഗസ്റ്റിന് മുമ്പായി 75 വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് തുടങ്ങും. ഡൽഹി-ഹൗറ, ഡൽഹി-കൊൽക്കത്ത തുടങ്ങിയ റൂട്ടുകളിലെല്ലാം വന്ദേഭാരത് ട്രെയിനുകളെത്തും. വൈകാതെ കേരളത്തിനും ആദ്യ വന്ദേ ഭാരത് എകസ്പ്രസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.