രാജീവ് ചന്ദ്രശേഖർ: മന്ത്രിസഭയിലെ പാൻ ഇന്ത്യൻ മലയാളി
text_fieldsബംഗളൂരു: രാഷ്ട്രീയ പടവുകൾ അതിവേഗം കയറിയ രാജീവ് ചന്ദ്രശേഖർ സഹമന്ത്രിയാവുേമ്പാൾ മോദി മന്ത്രിസഭയിൽ വി. മുരളീധരനൊപ്പം മറ്റൊരു മലയാളി സാന്നിധ്യം കൂടി. കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയായ രാജീവ് ചന്ദ്രശേഖറിെൻറ കുടുംബം തൃശൂർ ദേശമംഗലം കൊണ്ടയൂർ സ്വദേശികളാണ്.
അഹ്മദാബാദില്‍ മലയാളി സൈനിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം രാജ്യത്തെ വിവിധ സ്കൂളുകളിലാണ് പഠിച്ചത്. 2006ൽ കർണാടകയിൽനിന്ന് ബി.ജെ.പിയുടെയും ജെ.ഡി-എസിെൻറയും പിന്തുണയോടെ സ്വതന്ത്ര രാജ്യസഭാംഗമായാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2012ൽ ബി.ജെ.പി പിന്തുണയോടെ വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. 2018ൽ ബി.ജെ.പി അംഗമായി രാജ്യസഭയിലെത്തി. കേരളത്തിൽ എന്‍.ഡി.എ വൈസ് ചെയര്‍മാനായിരുന്നു.
ഷികാഗോയിലെ ഇലനോയ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഹാർവഡ് സര്‍വകലാശാലയില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്മെൻറ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. 1994ല്‍ ബി.പി.എൽ മൊബൈല്‍ സേവന കമ്പനി സ്ഥാപിച്ചു. 2005ൽ ജൂപിറ്റർ കാപിറ്റൽ എന്ന കമ്പനി സ്ഥാപിച്ചു. മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ്, കന്നഡയിലെ സുവർണ, കന്നട പ്രഭ എന്നിവയുടെ ഒാഹരി കൈയാളുന്ന സ്ഥാപനം കൂടിയാണ് ജൂപിറ്റർ കാപിറ്റൽ. റിട്ട. എയര്‍ കമ്മഡോർ എം.കെ. ചന്ദ്രശേഖര്‍- ഉണ്ണിയാട്ടിൽ ആനന്ദവല്ലി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ അഞ്ജു ചന്ദ്രശേഖര്‍, മക്കളായ വേദ്, ദേവിക എന്നിവരടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.