രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽമോചനം: തമിഴ്നാട് മന്ത്രിസഭ യോഗം ഇന്ന്
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽമോചന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തമിഴ്നാട് മന്ത്രിസഭ ഞായറാഴ്ച ചേരും. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും. പ്രതികളെ മോചിപ്പിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാറിന് ഗവർണർക്ക് ശിപാർശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായെപ്പട്ടിരുന്നു.
മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവർണർ ബൻവാരിലാൽ പുരോഹിതിന് കൈമാറും. ഗവർണർ അനുമതി നൽകിയാൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഏഴു പ്രതികൾ പുറത്തിറങ്ങും. നളിനി, മുരുകൻ, പേരറിവാളൻ, ശാന്തൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.