മഞ്ഞിൽ വഴുതി ഇന്ത്യൻ സൈനികൻ പാകിസ്താനിലെത്തി
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ഗുൽമാർഗിൽ ഇന്ത്യ-പാക് അതിർത്തിയിൽ പതിവ് പരിശോധന നടത്തുകയായിരുന്നു സൈന്യത്തിൽ ഹവിൽദാറായി ജോലിചെയ്യുന്ന രാജേന്ദ്ര സിങ് നേഗി. കനത ്ത മഞ്ഞുള്ള വഴിയിലൂടെയുള്ള നടത്തം പിഴച്ചു. മഞ്ഞിൽ തെന്നിയ നേഗി അതിർത്തിക്കപ്പുറം പാ കിസ്താനിലാണെത്തിയത്.
വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വി വരം അറിഞ്ഞതോടെ ചകിതരായ നേഗിയുടെ കുടുംബം അദ്ദേഹത്തെ ഉടൻ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നേഗി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേഗിക്കായുള്ള തിരച്ചിൽ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിെൻറ വിശദീകരണം.
ഡെറാഡൂൺ സ്വദേശിയായ നേഗി 2002ലാണ് സൈന്യത്തിൽ ചേരുന്നത്. ഇക്കഴിഞ്ഞ നവംബർ മുതൽ ഗുൽമാർഗിലാണ് പോസ്റ്റിങ്. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. നേഗിയെ ഉടൻ കണ്ടെത്തണമെന്ന് നിരവധി പേർ ‘ട്വിറ്ററി’ൽ ആവശ്യപ്പെട്ടു. മുമ്പും ആകസ്മികമായി ഇന്ത്യൻ സൈനികർ പാകിസ്താനിലെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2016 സെപ്റ്റംബറിൽ നിയന്ത്രണരേഖക്കപ്പുറമെത്തിയ ഇന്ത്യൻ സൈനികൻ ചന്തു ബാബുലാൽ ചവാനെ പാകിസ്താൻ പിടികൂടിയിരുന്നു.
അന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് സൈനികൻ പാക് മണ്ണിലെത്തിയത്. പിന്നീട് അടുത്ത വർഷം ജനുവരിയിൽ ഇയാളെ പാകിസ്താൻ മോചിപ്പിച്ചു. തടവിൽ പീഡനത്തിനിരയായതായി ചവാൻ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.