തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായ വാഗ്ദാനവുമായി രജനികാന്ത്
text_fieldsചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ സ്റ്റെർൈലറ്റ് കോപ്പർ പ്ലാൻറിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പൊലീസ് വെടിെവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രജനികാന്ത് ധനസഹായം വാഗ്ദാനം െചയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻറലിജൻസ് വിഭാഗത്തിെൻറ അനാസ്ഥയാണ് സംഭവങ്ങൾക്ക് കാരണമെന്നും സർക്കാറിെൻറ ശ്രദ്ധയില്ലായ്മയാണ് ഇത് കാണിക്കുന്നത്. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അതിനാൽ സർക്കാറിന് ജാഗ്രത ആവശ്യമാണ്. ഇതൊരു വലിയ തെറ്റും പാഠവുമാണെന്നും രജനികാന്ത് പറഞ്ഞു.സമരത്തിനിടെ പരിക്കേറ്റവരെ രജനി ഇന്ന് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
മെയ് 22നാണ് തൂത്തുക്കുടിയിൽ 13പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പുണ്ടായത്. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.