രജനിയും കമലും രാഷ്ട്രീയത്തിൽ ഒരുമിക്കുന്നു
text_fieldsചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായ നീക്കവുമായി സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും. നിർണായക സാഹച ര്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് രജനികാന്തും തമിഴ്നാടിെൻറ വികസനത്തിനായി രജനിക്കൊപ്പം നീങ്ങുമെന ്ന് കമൽഹാസനും അറിയിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അത്ഭുതങ്ങൾക്ക് കാതോർത്തിരിക്കുകയാണ് തമിഴകം.
തമിഴ്നാടിെൻറ വികസനത്തിന് ഒരുമിച്ച് നീങ്ങേണ്ട അവസ്ഥ വന്നാൽ കമല്‍ഹാസെൻറ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. ഇതോടെ ദളപതിയുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം വ്യക്തമായ രാഷ്ട്രീയ നിലപാട് രജനികാന്ത് അറിയിച്ചിരുന്നില്ല. തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയിലേക്കില്ലെന്ന് അദ്ദേഹം അടിവരയിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസെൻറ സിനിമാ ജീവിതത്തിെൻറ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനിയും കമലും ഒന്നിക്കുന്നെന്ന തരത്തിൽ ചർച്ചകള്‍ സജീവമായത്.
തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. ‘‘തമിഴ്നാടിെൻറ വികസനത്തിനായി ഞങ്ങൾ സഹകരിക്കേണ്ട സാഹചര്യത്തിൽ ഒരുമിച്ച് നീങ്ങും. നയങ്ങൾ പിന്നീട് ചർച്ച ചെയ്യും. 43വർഷങ്ങളായി ഞങ്ങൾ ഒപ്പമുണ്ട്. രാഷ്ട്രീയത്തിലും ഒരുമിക്കുന്നു എന്നതിൽ അത്ഭുതമൊന്നുമില്ല’’- കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.