പ്രഖ്യാപനത്തിന് മുമ്പെ രജനീകാന്തിന്റെ പാർട്ടിയിൽ അതൃപ്തി പുകയുന്നു
text_fieldsകോയമ്പത്തൂർ: ഒൗദ്യോഗിക പ്രഖ്യാപനത്തിന് മുെമ്പ നടൻ രജനീകാന്തിെൻറ രാഷ്ട്രീയപാർട്ടിയിൽ അതൃപ്തി പുകയുന്നു. ജില്ലകൾ തോറും രജനി മക്കൾ മൺറം ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടികളുമായി ബന്ധപ്പെട്ടാണ് അതൃപ്തി. മൺറത്തിെൻറ ഡിണ്ടുഗൽ ജില്ല പ്രസിഡൻറ് എസ്.എം. തമ്പുരാജിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് 146 ജില്ല കമ്മിറ്റിയംഗങ്ങൾ രാജിക്കൊരുങ്ങിയിരിക്കുകയാണ്.
35 വർഷമായി മൺറം ഭാരവാഹിയായ തമ്പുരാജിനെ ഏകപക്ഷീയമായി നീക്കിയത് നീതീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. മൺറവുമായി സഹകരിക്കുന്ന ഒരു വിഭാഗത്തെ തഴഞ്ഞ് തമ്പുരാജും സംഘവും മുന്നോട്ടുപോകുന്നുവെന്നാണ് നേതൃത്വത്തിെൻറ ആക്ഷേപം. രജനീകാന്തിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ വാർത്തസമ്മേളനം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവനയിൽ മൺറം സംസ്ഥാന പ്രസിഡൻറ് വി.എം. സുധാകർ, സെക്രട്ടറി എം. രാജുമഹാലിംഗം എന്നിവർ അറിയിച്ചു.
ഇൗറോഡ്, സേലം ജില്ലകളിലും ഭാരവാഹികളെ നിശ്ചയിച്ചതിൽ അസംതൃപ്തി നിലനിൽക്കുന്നുണ്ട്. കൂടാതെ പാർട്ടി രൂപവത്കരണം ൈവകുന്നതിലും അണികൾ നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.