മുഖ്യമന്ത്രിയാകില്ല; രാഷ്ട്രീയത്തിലും വ്യവസ്ഥയിലും മാറ്റം വരണം -രജനികാന്ത്
text_fieldsചെന്നൈ: തമിഴ്നാടിെൻറ മുഖ്യമന്ത്രി പദവിയല്ല, താൻ ആഗ്രഹിക്കുന്നത് രാഷ്ട്രീയ മാറ്റമാണെന്ന് സൂപ്പർതാരം രജനികാന്ത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനമാണ് മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ര ജനി നടത്തിയത്. രാവിലെ എട്ടിന് ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ചേർന്ന പാർട്ടി സെക്രട്ടറിമാരുടെ യോഗത്തിന ് പിന്നാലെയാണ് രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനം.
രാഷ്ട്രീയത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രായവും നിർബന്ധമായും പരിഗണിക്കുമെന്നും രജനി വ്യക്തമാക്കി. ‘‘26 വർഷമായി താൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന് പറഞ്ഞിരുന്നു. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് 2017ൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കും. മുഖ്യമന്ത്രി സ്ഥാനം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. നിയമസഭയിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടിയും ഭരണവും രണ്ടാണ്. രണ്ടിനെയും പ്രത്യേകമായി കാണണം. നല്ല നേതൃഗുണമുള്ളവരെ മുൻനിരയിലേക്ക്കൊണ്ടുവരുന്നവരാണ് മികച്ച നേതാവ്. 60 മുതൽ 65 ശതമാനം വരെ വിദ്യഭ്യാസവും കഴിവുമുള്ള യുവാക്കൾ പൊതുപ്രവർത്തനരംഗത്തുണ്ട്. ഇവർ അധികാരത്തിലെത്തിയാൽ വലിയ മാറ്റമുണ്ടാകും. അതിനൊരു പാലമാവുകയാണ് ലക്ഷ്യം’’ -രജനി വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ മാത്രമല്ല, ജനമനസിലും മാറ്റമുണ്ടാകണം. പാർട്ടിയിൽ 65 ശതമാനം പദവികൾ യുവാക്കൾക്ക് നൽകും. വിരമിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടെ രാഷ്ട്രീയത്തിൽ കൊണ്ടു വരും. രാഷ്ട്രീയം നന്നാകാതെ പാർട്ടികൾ വന്നതുകൊണ്ട് കാര്യമില്ല. ‘എല്ലായിടത്തും അഴിമതി നടത്തുന്നു. രാഷ്ട്രീയ പദവികൾ ജോലിയായി കാണുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സ്ഥിരമായ പദവികൾ ഉണ്ടാവില്ല. ആവശ്യം വരുമ്പോൾ മാത്രം ആളുകളെ നിയോഗിക്കും. ഇതാണ് രാഷ്ട്രീയത്തിൽ കൊണ്ടുവരുന്ന പ്രധാന മാറ്റം’ -താരം കൂട്ടിച്ചേർത്തു.
തമിഴ്നാട് രാഷ്ട്രീയത്തിൽ ഇതുവരെ രണ്ട് മഹരഥൻമാരാണ് ഉണ്ടായിരുന്നത്. ജയലളിതയും കരുണാനിധിയും. ജനങ്ങൾ ഇവർക്ക് വോട്ട് നൽകി. എന്നാൽ മാറ്റങ്ങളുണ്ടായില്ല. അരനൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാവണം. മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പുതിയ മുന്നേറ്റം ആവശ്യമാണെന്നും രജനി പറഞ്ഞു.
2017 ഡിസംബർ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടാകുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. രജനികാന്തിെൻറ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി സെക്രട്ടറിമാരുടെ യോഗത്തിൽ കൈക്കൊണ്ടതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.