രജനികാന്തിെൻറ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഏപ്രിൽ മധ്യത്തിൽ
text_fieldsചെന്നൈ: സൂപ്പർതാരം രജനികാന്ത് ഏപ്രിൽ മധ്യത്തിൽ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന് ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ. തമിഴ് പുതുവർഷാരംഭമായ ചിത്തിരയിൽ (ഏപ് രിൽ 14) പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. ആഗസ്റ്റിലാകും പ്രഥമ സമ്മേളനം. സെപ്റ്റംബർ മ ുതൽ സംസ്ഥാനമൊട്ടുക്കും രജനികാന്ത് പര്യടനം നടത്തും.
ബി.ജെ.പിയെയും മറ്റു പ്രാ ദേശിക കക്ഷികളെയും ഉൾപ്പെടുത്തി ഇരു ദ്രാവിഡ കക്ഷികൾക്കും ബദലായി മുന്നണിക്ക് രൂപം നൽകാനാണ് ആലോചനകൾ നടക്കുന്നത്. ഡി.എം.കെയായിരിക്കും മുഖ്യശത്രു. എങ്കിലും അണ്ണാ ഡി.എം.കെയുമായി നീക്കുപോക്കുണ്ടാവില്ല. രജനികാന്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ അണ്ണാ ഡി.എം.കെ തയാറാവില്ലെന്നതാണ് ഇതിന് കാരണം.
ബി.ജെ.പിയെ അകറ്റിനിർത്തുന്നപക്ഷം രജനികാന്തുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് കമൽഹാസെൻറ മക്കൾ നീതിമയ്യം കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ, ബി.ജെ.പിയെ കൈവിടാൻ രജനികാന്ത് തയാറാവുമോയെന്ന് കണ്ടറിയണം.
നിലവിൽ അണ്ണാ ഡി.എം.കെ പക്ഷത്തുള്ള എ.സി. ഷൺമുഖത്തിെൻറ നേതൃത്വത്തിലുള്ള പുതിയ നീതികക്ഷി രജനിയോടൊപ്പം ചേരും. വേണ്ടിവന്നാൽ പാർട്ടി പിരിച്ചുവിട്ട് രജനിയുടെ പാർട്ടിയിൽ ചേരാനും മടിക്കില്ലെന്ന് ഷൺമുഖം ഇൗയിടെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ പ്രബലമായ ‘വണ്ണിയർ’ വിഭാഗത്തിെൻറ പിന്തുണയുള്ള ഡോ. രാമദാസിെൻറ പാട്ടാളി മക്കൾ കക്ഷിയും രജനിയോടൊപ്പം വന്നേക്കുമെന്നാണ് റിപ്പോർട്ട്.
രജനികാന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുക്കളാണ് ബി.ജെ.പി അഖിലേന്ത്യ നേതൃത്വം നീക്കുന്നത്. രജനിക്കെതിരായ നികുതി വെട്ടിപ്പ് കേസുകൾ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചതും പൗരത്വ നിയമത്തിന് അനുകൂലമായി രജനികാന്ത് നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്. അതേസമയം, രജനികാന്ത് ഇനിയും മനസ്സ് തുറന്നിട്ടില്ലെന്നാണ് രജനി മക്കൾ മൺറം ഭാരവാഹികൾ പറയുന്നത്.
തെൻറ മീതെ കാവി ചായം പൂശരുതെന്ന പ്രസ്താവന ഒഴികെ കഴിഞ്ഞ കുറച്ചുകാലത്തിനിടെ രജനികാന്ത് സ്വീകരിച്ച ഒട്ടുമിക്ക നിലപാടുകളും ബി.ജെ.പി അനുകൂലമാണ്. മാത്രമല്ല, ദ്രാവിഡ കക്ഷികളെ നേരിടാൻ ആത്മീയതയിലൂന്നിയ രാഷ്ട്രീയ നയമാവും താൻ നടപ്പാക്കുകയെന്നും രജനികാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.