തന്നെ കാവിപൂശാനുള്ള ബി.ജെ.പി ശ്രമം നടക്കില്ലെന്ന് രജനീകാന്ത്
text_fieldsചെന്നൈ: ആദ്യകാല തമിഴ്കവി തിരുവള്ളുവറിനെ പോലെ തന്നെയും കാവിപൂശാനാണ് ബി.ജെ.പി ശ്രമ ിക്കുന്നതെന്നും ആ കെണിയിൽ കുടുങ്ങില്ലെന്നും സൂപ്പർസ്റ്റാർ രജനീകാന്ത്. ചെന്നൈ പോയ സ് ഗാർഡനിലെ വസതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ബ ി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട പ്രഖ്യാപനം.
തിരുവള്ളുവർ വലിയൊ രു ജ്ഞാനിയാണ്. ഇത്തരം സന്ന്യാസിമാരെയും ജ്ഞാനികളെയും ജാതി-മത വരമ്പുകൾക്കുള്ളിൽ പര ിമിതപ്പെടുത്തി നിർത്താനാവില്ല. തിരുവള്ളുവർ ദൈവവിശ്വാസിയാണ്. ഒരിക്കലും അദ്ദേഹം നിരീശ്വരവാദിയായിരിക്കില്ല. ഇതാർക്കും നിഷേധിക്കാനാവില്ല.
ബി.ജെ.പിയിൽ ചേരാൻ തന്നെ ഇതേവരെ ക്ഷണിച്ചിട്ടില്ല. ചേരണമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. തീരുമാനമെടുക്കേണ്ടത് താനാണ്. തിരുവള്ളുവറിനെ കാവി പുതപ്പിക്കുകയെന്നത് ബി.ജെ.പി അജണ്ടയാണ്. തിരുവള്ളുവർക്ക് ബി.ജെ.പി ട്വിറ്റർ പേജിൽ മാത്രമാണ് കാവിനിറമുള്ളത്. മാധ്യമങ്ങൾ ഇതിനെ പെരുപ്പിച്ചുകാണിച്ചതായും രജനീകാന്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ കക്ഷിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവുന്നതുവരെ സിനിമയിലെ അഭിനയം തുടരും. അയോധ്യ വിധി വരാനിരിക്കെ എല്ലാവരും സംയമനവും ശാന്തതയും പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തെൻറ സംഘടന മത്സരിക്കില്ല. വ്യാഴാഴ്ച മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട്ടിലെ ബി.ജെ.പി നേതാവുമായ പൊൻരാധാകൃഷ്ണൻ രജനീകാന്തിനെ അദ്ദേഹത്തിെൻറ വസതിയിൽചെന്ന് സന്ദർശിച്ചിരുന്നു. ഇതോടെ രജനീകാന്ത് ബി.ജെ.പിൽ ചേരുമെന്ന അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. ഗോവയിലെ 50ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രജനീകാന്തിന് സുവർണ ജൂബിലി െഎക്കൺ പുരസ്കാരം സമ്മാനിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിലപാട് അറിയിച്ചതെന്നതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.